ഭാര്യയുടെ നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് ലഭിക്കാന്‍ സഹായിച്ച യുപിഐ അത്ഭുതം; അനുഭവം പങ്കുവെച്ച് യുവാവ്

ആദ്യം യുപിഐയിലൂടെ ഒരു രൂപ അയച്ചു, പിന്നാലെ മെസേജും; ഉടമയെക്കണ്ടെത്തി ഫോണ്‍ തിരിച്ചുനല്‍കി ഓട്ടോക്കാരന്‍

ഭാര്യയുടെ നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് ലഭിക്കാന്‍ സഹായിച്ച യുപിഐ അത്ഭുതം; അനുഭവം പങ്കുവെച്ച് യുവാവ്
dot image

ട്ടോറിക്ഷയില്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടാന്‍ നിമിത്തമായത് യുപിഐ ആപ്പ്. യുപിഐ കൊണ്ട് പണമിടപാട് മാത്രമല്ല ഗുണം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.. നഷ്ടപ്പെട്ട ഫോണ്‍ ഭാര്യക്ക് തിരിച്ച് ലഭിക്കാന്‍ സഹായിച്ചത് യുപിഐ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റില്‍ ഒരു യുവാവ് പങ്കുവച്ച അനുഭവം വൈറലാവുകയാണ്. സംഭവത്തെ അത്ഭുതമെന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്.

യുവാവിന്‍റെ കുറിപ്പ്

'ഇന്ന് എനിക്കും ഭാര്യയ്ക്കും അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു അനുഭവം ഉണ്ടായി. ഒരു ബാറ്ററി ഓട്ടോറിക്ഷയിലാണ് ഞാനും സുഹൃത്തും ഇന്ന് ഷോപ്പിങ്ങിന് പോയത്. പണം നല്‍കി ഞങ്ങള്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങി. പക്ഷെ എങ്ങനെയോ ഭാര്യയുടെ കയ്യില്‍ നിന്ന് ഫോണ്‍ ഓട്ടോയില്‍ വീണിരുന്നു. പക്ഷെ അത് ഞങ്ങള്‍ അറിഞ്ഞില്ല. നല്ല കാര്യം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഓട്ടോക്കാരന് പണം നല്‍കിയത് യുപിഐ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ്.

കുറച്ചുകഴിഞ്ഞാണ് എന്റെ ഭാര്യ ഫോണ്‍ നഷ്ടപ്പെട്ട കാര്യം തിരിച്ചറിയുന്നത്. അവളുടെ ഫോണില്‍ സിം ഇട്ടിരുന്നില്ല. അതിനാല്‍ തന്നെ തിരിച്ച് വിളിക്കാന്‍ സാധിക്കുമായിരുന്നില്ല. ആദ്യം ഫോണ്‍ ആരെങ്കിലും മോഷ്ടിച്ചതായിരിക്കുമോ എന്നാണ് ഞങ്ങള്‍ സംശയിച്ചത്. പക്ഷെ പിന്നീട് ഫോണ്‍ ഓട്ടോയില്‍ പോയിരിക്കാനാണ് സാധ്യതയെന്ന് മനസ്സിലാക്കി. അയാളെ കോണ്‍ടാക്ട് ചെയ്യാനായി ശ്രമിച്ചെങ്കിലും യുപിഐ ഐഡി മാത്രമാണ് എനിക്ക് ലഭിച്ചത്. എന്തായാലും ഫോണ്‍ നഷ്ടപ്പെട്ടു എന്ന് ഞങ്ങള്‍ ഏകദേശം ഉറപ്പിച്ചു.

കുറച്ചുസമയം കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് തിരിക്കാന്‍ ഒരുങ്ങുമ്പോഴാണ് എനിക്ക് അക്കൗണ്ടില്‍ ഒരു രൂപ ക്രെഡിറ്റ് ആയെന്ന മെസേജ് വരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നെ തിരിച്ച് കോണ്‍ടാക്ട് ചെയ്യാനായി ശ്രമിക്കുകയായിരുന്നു. യുപിഐ ആപ്പില്‍ അയാള്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് നമ്പര്‍ നല്‍കി ഒരു മെസേജും അയച്ചിരുന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാന്‍ അയാളെ ഉടന്‍ തിരിച്ചുവിളിച്ചു. അയാള്‍ എന്റെ വിളി കാത്തിരിക്കുകയായിരുന്നു. എവിടെയാണോ അവിടെത്തന്നെ നില്‍ക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഓട്ടോയുമായി ഞങ്ങള്‍ നില്‍ക്കുന്നിടത്ത് വന്ന് ഫോണ്‍ കൈമാറി. ഞാന്‍ അയാള്‍ക്ക് പ്രതിഫലമായി കുറച്ച് പണം നല്‍കി.

ഭാര്യയുടെ നഷ്ടപ്പെട്ട ഫോണ്‍ തിരികെ ലഭിത്തത് യുപിഐ കാരണമാണ്. യുപിഐ വഴി നല്‍കാതെ നേരിട്ടാണ് പണം നല്‍കിയിരുന്നത് എങ്കില്‍ അയാള്‍ക്ക് ഞങ്ങളെ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല.' യുവാവ് കുറിക്കുന്നു.

യുവാവിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് സമാന അനുഭവം പങ്കുവച്ച് രംഗത്തെത്തിയത്. ചിലര്‍ യുപിഐ അല്ല ഹീറോ ഓട്ടോ ഡ്രൈവറാണെന്ന് പറഞ്ഞ് അയാളെയും അഭിനന്ദിച്ചു. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായാണ് സംഭവിക്കുകയെന്നും അതുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ സത്യസന്ധരായ ആളുകളുടെ ഫോട്ടോ എടുത്ത് അതും പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടവരുമുണ്ട്.

Content Highlights: How UPI Helped Recover a Lost Phone in a Remarkable Incident

dot image
To advertise here,contact us
dot image