കുട്ടികള്‍ക്കുളള വാക്സിന് രജിസ്ട്രേഷന് ഇന്നുമുതല്‍; ഇഷ്ടമുളള വാക്സിന് തെരഞ്ഞെടുക്കാം
സൈഡസ് കാഡില വികസിപ്പിച്ച സൈകോവ്-ഡി വാക്സിനൊ ഭാരത് ബയോടെകിന്റെ കോവാക്സിനോ വിദ്യാര്‍ത്ഥിള്‍ക്ക് തെരഞ്ഞെടുക്കാം.
1 Jan 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്ത് കുട്ടികള്‍ക്കുളള ഓണ്‍ലൈന്‍ വാക്സിന് രജിസ്ട്രേഷന് ഇന്നുമുതല്‍ ആരംഭിക്കും. 2007 ലോ അതിന് മുമ്പോ ജനിച്ച 15-18നും ഇടയില്‍ പ്രയാക്കാരായ കുട്ടികള്‍ക്കാണ് ജനുവരി മൂന്ന് മുതല്‍ വാക്സിന് ലഭിക്കുക. കുട്ടികള്‍ക്ക് ഇഷ്ടമുളള വാകസിന് തെരഞ്ഞെടുക്കാനും അവസരമുണ്ട്. കോവിന്‍ ആപ്പിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
സൈഡസ് കാഡില വികസിപ്പിച്ച സൈകോവ്-ഡി വാക്സിനൊ ഭാരത് ബയോടെകിന്റെ കോവാക്സിനോ വിദ്യാര്‍ത്ഥിള്‍ക്ക് തെരഞ്ഞെടുക്കാം. രജിസ്ട്രേഷനായി കോവിന്‍ ആപ്പില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ ആപ്പിലൂടെ നാലുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കുട്ടികള്‍ക്ക് ഒപ്പമൊ അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പമോ രജിസ്ട്രേഷന്റെ ഭാഗമാകാം. കുട്ടികള്‍ക്ക് കോവാക്സിന് വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ആധാറും തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമെ സ്കൂളുകളില്‍ നിന്ന് നല്കുന്ന തിരിച്ചറിയല്‍ രേഖകളും രജിസ്ട്രേഷനായി ഉപയോഗിക്കാം. https://www.cowin.gov.in എന്ന വെബ്സൈറ്റിലാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ ബുക്ക് ചെയ്യാത്ത കുട്ടികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സംവിധാനമൊരുക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.