Top

കശ്മീരിലെ സൈനീക ക്യാമ്പില്‍ ചാവേറാക്രമണം; മൂന്ന് സൈനീകര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു

11 Aug 2022 3:22 AM GMT
സാം ചെറിയാന്‍

കശ്മീരിലെ സൈനീക ക്യാമ്പില്‍ ചാവേറാക്രമണം; മൂന്ന് സൈനീകര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു
X

ന്യൂഡല്‍ഹി: കശ്മീരിലെ രജൗരിയിലെ സൈനീക ക്യാമ്പില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനീകർക്ക് പരുക്കേറ്റു. സൈനീക നടപടികള്‍ തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജൗരിയിലെ സൈനീക ക്യാമ്പിന്റെ 25 കിലോ മീറ്റര്‍ മാറിയാണ് ആക്രമണം നടന്നത്. ഭീകരര്‍ ക്യാമ്പിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയും അതേ തുടര്‍ന്നാണ് വെടിവെയ്പ്പുണ്ടായതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു.

STORY HIGHLIGHTS: Two terrorists attempting to infiltrate army camp in JK gunned down 3 soldiers killed

Next Story

Popular Stories