Top

റീല്‍സിന് വേണ്ടി റെയില്‍വേ ട്രാക്കില്‍ 'സാഹസികത'; 17കാരന് ഗുരുതര പരുക്ക്‌

5 Sep 2022 8:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റീല്‍സിന് വേണ്ടി റെയില്‍വേ ട്രാക്കില്‍ സാഹസികത; 17കാരന് ഗുരുതര പരുക്ക്‌
X

ഹെെദരാബാദ്: തെലങ്കാനയിൽ ഇൻസ്റ്റഗ്രാം റീൽ വീഡിയോ എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 17കാരന് ഗുരുതര പരുക്ക്. ഹനംകൊണ്ട ജില്ലയിലെ കാസിപ്പേട്ട് റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. വാഡെപ്പള്ളി സ്വദേശിയായ അക്ഷയ് രാജിനാണ് പരുക്കേറ്റത്. വാറങ്കലിലെ കോളേജ് വിദ്യാർത്ഥിയാണ് പരുക്കേറ്റ അക്ഷയ്‌ രാജ്.

അമിത വേഗതയിലെത്തിയ ട്രെയിനിടിച്ചാണ് അപകടം. ബൽഹാർഷയിൽ നിന്ന് വാറങ്കലിലേക്ക് വരികയായിരുന്ന ട്രെയിൻ തട്ടിയാണ് പരുക്കേറ്റത്. ഓടുന്ന ട്രെയിൻ പശ്ചാത്തലമാക്കാൻ ശ്രമിച്ച് ട്രാക്കിന് സമീപത്ത കൂടി നടന്നതാണ് അപകടത്തിന് കാരണമായത്.

അക്ഷയ് രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം റീൽ വീഡിയോ ചെയ്യുകയായിരുന്നുവെന്നും അതിവേഗത്തിൽ വന്ന ട്രെയിൻ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് കാസിപ്പേട്ട് റെയിൽവേ പൊലീസ് പറഞ്ഞു.

അപകടം നടന്നയുടൻ റെയിൽവേ പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. അക്ഷയ്യുടെ കാലിനും മുഖത്തും മുറിവേറ്റിട്ടുണ്ട്.

STORY HIGHLIGHTS: Teen hit by train when try to make instagram reel with train In background

Next Story