Top

സുശാന്ത് സിങ് രജ്പുതിന്റെ ചിത്രവുമായി ടി-ഷര്‍ട്ട്; ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്‌ ബോയ്‌കോട്ട് ക്യാമ്പെയിനുമായി ആരാധകര്‍

മരണമടഞ്ഞ വ്യക്തിയുടെ ചിത്രം വിപണന ഉപാധിയാക്കുന്നു എന്ന വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്

28 July 2022 9:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുശാന്ത് സിങ് രജ്പുതിന്റെ ചിത്രവുമായി ടി-ഷര്‍ട്ട്; ആമസോണ്‍,  ഫ്‌ലിപ്കാര്‍ട്ട്‌ ബോയ്‌കോട്ട് ക്യാമ്പെയിനുമായി ആരാധകര്‍
X

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ചിത്രവുമായി വിപണിയിലെത്തിയ ടി-ഷര്‍ട്ടുകള്‍ വിവാദമാകുന്നു. സുശാന്തിന്റെ ചിത്രത്തിനൊപ്പം 'Depression is Like Drowning' എന്ന വാചകം ചേര്‍ത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഫ്‌ലിപ്കാര്‍ട്ട്‌, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലാണ് ടി-ഷര്‍ട്ട് വിപണിയിലെത്തിയത്. 'ബോയ്‌കോട്ട് ഫ്‌ലിപ്കാര്‍ട്ട്‌', 'ബോയ്‌കോട്ട് ആമസോണ്‍' എന്നീ ഹാഷ്ടാഗുകളുമായാണ് ട്വിറ്ററില്‍ പ്രതിഷേധം ആരംഭിച്ചത്.

മരണമടഞ്ഞ വ്യക്തിയുടെ ചിത്രം വിപണന ഉപാധിയാക്കുന്നു എന്ന വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 2020 ജൂണില്‍ ആത്മഹത്യ ചെയ്ത സുശാന്തിന്റ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസില്‍ തീര്‍പ്പു വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ സുശാന്തിന് വിഷാദ രോഗമായിരുന്നു എന്ന് സൂചന നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സുശാന്തിന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കണമെന്നും ചിലര്‍ പ്രതികരിച്ചു.

കമന്റുകളില്‍ ചിലത്:

'സുശാന്തിന്റെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും ഇന്നും കരകയറാനായിട്ടില്ല. നീതിക്കായി ഞങ്ങള്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. ഇത്തരം ഹീനമായ പ്രവര്‍ത്തി ചെയ്തതില്‍ ഫ്‌ലിപ്കാര്‍ട്ടിന് ലജ്ജ തോന്നേണ്ടതാണ്. മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കി നിങ്ങള്‍ മാപ്പ് പറയേണ്ടതാണ്

# BoycottFlipktar'

'# flipkart മരണപ്പെട്ട ഒരു വ്യക്തിയെ വിപണന തന്ത്രത്തിനായി ഉപയോഗിക്കരുത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ച് ചിന്തിച്ചു നോക്കൂ... നിങ്ങള്‍ ചെയ്തതിന്റെ ഫലം നിങ്ങള്‍ അനുഭവിക്കും.

# BoycottFlipkart'

'സുഹൃത്തുക്കളെ ആമസോണ്‍ ബഹിഷ്‌കരിക്കേണ്ട സമയമാണിത്.

# BoycottAmazon

ഹീനമായ ഈ ക്യാമ്പെയിന്‍ മുന്നോട്ട് പോകാന്‍ അനുവദിക്കരുത്.

സുശാന്ത് സിങ് രജ്പുത്തിനെതിരെയുള്ള ഹീനമായ ക്യാമ്പെയിനാണിത്.'

2020 ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക ആരോഗ്യത്തെക്കുറിച്ചും ബോളിവുഡിലെ സ്വജനപക്ഷപാതത്തേക്കുറിച്ചും വലിയ ചര്‍ച്ചകളാണ് ഇതിനേത്തുടര്‍ന്നുണ്ടായത്. ബോളിവുഡില്‍ ലഹരി ഉപയോഗമുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.

Story Highlights: Sushant Singh Rajput T-Shirt Sparks Boycott Campaign Against Amazon and Flipkart


Next Story