Top

'ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കൂ'; അമിത്ഷായെ വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍

ഹിന്ദി ദിനത്തിന് പകരം ഇന്ത്യന്‍ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടതെന്നും സ്റ്റാലിന്‍

15 Sep 2022 3:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കൂ; അമിത്ഷായെ വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍
X

ചെന്നൈ: കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ 'ഹിന്ദി പരാമര്‍ശ'ത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷകളുടെ എതിരാളിയല്ല ഹിന്ദി, മറിച്ച് ഒരു സുഹൃത്താണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

'ഹിന്ദിയും-ഗുജറാത്തിയും, ഹിന്ദിയും-തമിഴും, ഹിന്ദിയും-മറാത്തിയും മത്സരാര്‍ത്ഥികളാണെന്ന തരത്തില്‍ ചിലര്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഹിന്ദി രാജ്യത്തെ മറ്റേതൊരു ഭാഷയ്ക്കും എതിരാളിയല്ല. നിങ്ങള്‍ അത് മനസിലാക്കണം. ഹിന്ദി രാജ്യത്തെ എല്ലാ ഭാഷകളുടെയും സുഹൃത്താണ്', എന്നായിരുന്നു ഇന്നലെ ഓള്‍ ഇന്ത്യ ഒഫീഷ്യല്‍ ലാംഗ്വേജ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞത്.

ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമം ബിജെപി നിര്‍ത്തണമെന്ന് അമിത്ഷായുടെ പരാമര്‍ശത്തിന് മറുപടിയായി എം കെ സ്റ്റാലിന്‍ പറഞ്ഞു. 22 ഭാഷകളെയും ഔദ്യോഗിക ഭാഷകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഹിന്ദി ദേശീയ ഭാഷയോ ഔദ്യോഗിക ഭാഷയോ ഒന്നുമല്ല. ഹിന്ദി ദിനത്തിന് പകരം ഇന്ത്യന്‍ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Story Highlights: Stop Attempts To Make India Hindia Says MK Stalin

Next Story