Top

'ജനാധിപത്യവും മതേതരത്വവും അപകടത്തില്‍'; രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കണമെന്ന് യെച്ചൂരി

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു

15 Sep 2022 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനാധിപത്യവും മതേതരത്വവും അപകടത്തില്‍; രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കണമെന്ന് യെച്ചൂരി
X

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു.

ഇന്നത്തെ പ്രധാന ലക്ഷ്യം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. അതിനായി രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കും എതിരെയാണ് ജാഥയെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യന്‍ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമത്രെ. എന്നാല്‍, ബിജെപി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും ജാഥാ റൂട്ടില്‍നിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.

ജാഥ നടത്താനും തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുമുള്ള കോണ്‍ഗ്രസിന്റെ എല്ലാ അവകാശങ്ങളും അംഗീകരിക്കുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ കോര്‍പറേറ്റ് അമിതാധികാര പ്രവണതകളെ ശക്തമായി എതിര്‍ക്കുകയാണ് സിപിഐഎം എന്ന് എല്ലാവര്‍ക്കും അറിയാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Story highlights: Sitaram Yechury says that country's democracy and secularism are in danger



Next Story