Top

ശൗര്യചക്ര അയച്ചത് തപാല്‍ വഴി; അപമാനിച്ചെന്ന് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം, നിരസിച്ചു

9 Sep 2022 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശൗര്യചക്ര അയച്ചത് തപാല്‍ വഴി; അപമാനിച്ചെന്ന് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം, നിരസിച്ചു
X

അഹമ്മദാബാദ്: ഗുജറാത്തില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ 'ശൗര്യചക്ര' നിരസിച്ച് കുടുംബം. തപാല്‍ വഴി വീട്ടിലേക്ക് അയച്ച പുരസ്‌കാരം സ്വീകരിക്കാന്‍ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. 2017ലാണ് ജമ്മു കാശ്മീരില്‍ തീവ്രവാദികളോട് പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മകന്‍ ലാന്‍സ് നായിക് ഗോപാല്‍ സിംഗ് ബദൗരിയയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പിതാവ് പറഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയാണ് ശൗര്യചക്ര. അത് ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ തരേണ്ടതാണെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സൈന്യത്തിന് മെഡലുകള്‍ തപാല്‍ വഴി അയക്കാന്‍ കഴിയില്ല. ഇത് നിയമങ്ങള്‍ തെറ്റിക്കുക മാത്രമല്ല. മരണപ്പെട്ട സൈനികനെയും കുടുംബത്തിനെയും അപമാനിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് കുടുംബം പുരസ്‌കാരം സ്വീകരിക്കാത്തതെന്ന് പിതാവ് പറഞ്ഞു.

സാധാരണ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങള്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലോ ആഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തിലോ രാഷ്ട്രപതി ഭവനില്‍ വെച്ചു നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കാറുള്ളത്. അത് ലോകം മുഴുവന്‍ ടിവിയിലൂടെ കാണുകയും ചെയ്യാറുണ്ട്. പ്രസിഡന്റ് അല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മെഡല്‍ നല്‍കുക. ഇതൊന്നുമില്ലാതെ തപാല്‍ വഴി അയക്കുന്നത് ശരിയെല്ലെന്നും പിതാവ് മുനിം സിംഗ് പറഞ്ഞു.

2018ലാണ് ലാന്‍സ് നായിക് ഗോപാല്‍ സിംഗിന് മരണാനന്തര ബഹുമതിയായി 'ശൗര്യചക്ര' ലഭിക്കുന്നത്. അശോക ചക്രത്തിനും കീര്‍ത്തി ചക്രയ്ക്കും ശേഷം മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയാണ് ഇത്. മുംബൈയിലെ 26/11 ഭീകരാക്രമണത്തില്‍ താജ് ഹോട്ടലില്‍ തീവ്രവാദികളെ തുരത്താന്‍ ചുമതലപ്പെടുത്തിയ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോ ഗ്രൂപ്പിന്റെ ഭാഗമായതിന് അദ്ദേഹത്തിന് നേരത്തെ 'വിശിഷ്ത് സേവാ മെഡല്‍' ലഭിച്ചിരുന്നു.

STORY HIGHLIGHTS: Shaurya Chakra was sent by post; The family of the slain soldier refused

Next Story