കോണ്‍ഗ്രസ് വിട്ടത് പണത്തിന്റെ സ്വാധീനം കൊണ്ട്; ബിജെപിയില്‍ നിന്ന് മടങ്ങുന്നവര്‍ ആദ്യം ജനങ്ങളോട് മാപ്പ് പറയണം: ഹരീഷ് റാവത്ത്
കുതിരകച്ചവടം നടത്തുന്നത് മഹാപാപമാണെന്ന് മുന്‍ പ്രധാനമന്ത്രി വാജ്‌പേയി പറഞ്ഞിട്ടുണ്ടെന്നും റാവത്ത് ഓര്‍മ്മിച്ചു.
14 Oct 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയില്‍ ചേര്‍ന്നവര്‍ തിരിച്ചു കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഒന്‍പത് വിമത നേതാക്കളാണ് ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് സൂചന നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇവര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാപ്പുപറയാന്‍ തയ്യാറയതിന് ശേഷം മാത്രം കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഭിപ്രായം പ്രകടിപ്പിച്ചത്. 2016ല്‍ വിമതര്‍ പാര്‍ട്ടിവിട്ടത് വെറും പണത്തിന്റെ സ്വാധീനം കൊണ്ടുമാത്രമാണെന്ന് ഹരീഷ് റാവത്ത് വിമര്‍ശിച്ചു. ഇത്തരത്തില്‍ കുതിരകച്ചവടം നടത്തുന്നത് മഹാപാപമാണെന്ന് മുന്‍ പ്രധാനമന്ത്രി വാജ്‌പേയി പറഞ്ഞിട്ടുണ്ടെന്നും റാവത്ത് ഓര്‍മ്മിച്ചു.
2016ല്‍ നടന്ന സംഭവം കുതിരക്കച്ചവടമായിരുന്നുവെന്നും റാവത്ത് വ്യക്തമാക്കി. തന്റെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായതുകൊണ്ടുമാത്രമല്ല ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. അതേസമയം ഉത്തരാഖണ്ഡിലെ പാര്‍ലമെന്റെറി സംവിധാനത്തെ അവഹേളിച്ചതിനാലും അത് വെറും പണത്തിന്റെ സ്വാധീനം കൊണ്ടുമാത്രമാണെന്നതുമാണ് കടുത്ത പ്രതികരണം നടത്താന്‍ കാരണമെന്നും ഹരീഷ് റാവത്ത് ചൂണ്ടിക്കാട്ടി.
- TAGS:
- Uttarakhand
- CONGRESS
- BJP