Top

'ജീവിതത്തെ സ്നേഹിക്കുക'; രാജ് കുന്ദ്ര ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി

കഴിഞ്ഞ വർഷം ആയിരുന്നു നീലച്ചിത്ര നിർമ്മാണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്.

14 Jan 2022 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

ജീവിതത്തെ സ്നേഹിക്കുക; രാജ് കുന്ദ്ര ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി
X

ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ രാജ് കുന്ദ്ര ഇൻസ്റ്റാഗ്രാമിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 'ജീവിതത്തെ സ്നേഹിക്കുക' എന്നാണ് കുന്ദ്രയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ഡിസ്ക്രിപ്ഷൻ.

നിലവിൽ ഭാര്യ ശിൽപ്പ ഷെട്ടിയെയോ മകനീയോ രാജ് കുന്ദ്ര ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. തന്റെ റെസ്റ്റോറന്റിന്റെ അകൗണ്ട് മാത്രമാണ് ഇയാൾ ഫോളോ ചെയ്യുന്നത്.



കഴിഞ്ഞ നവംബർ ഒന്നിനാണ് കുന്ദ്ര സമൂഹ മാധ്യമങ്ങളിൽ നിന്നും പിന്മാറിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു നീലച്ചിത്ര നിർമ്മാണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് ഉൾപ്പടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

പിന്നാലെ സെപ്റ്റംബറിൽ കുന്ദ്ര ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. മുംബൈ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. രണ്ടു മാസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.

Next Story

Popular Stories