Top

'പ്രവാചക നിന്ദ'; നുപുർ ശർമ്മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

പ്രവാചകനെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് നുപുർ ശർമ്മയ്ക്കെതിരെയുള്ള കേസുകളിലാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

19 July 2022 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചക നിന്ദ; നുപുർ ശർമ്മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
X

ന്യൂഡൽഹി: നുപുർ ശർമ്മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീകോടതി. പ്രവാചകനെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് നുപുർ ശർമ്മയ്ക്കെതിരെയുള്ള കേസുകളിലാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

ഓ​ഗസ്റ്റ് 10 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസ് എടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയയ്ച്ചിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിലെയും അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ്മ നൽകിയ ഹർജിയിലാണ് കോടതി വിധി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ദേശീയ ടെലിവിഷനിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ നുപുർ ശർമ്മക്കെതിരെ ഒമ്പത് കേസുകളിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നുപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങൾ രാജ്യത്ത് വലിയ പ്രതിഷധങ്ങൾക്ക് കാരണമായിരുന്നു. നിരവധി മുസ്ലീം രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നുപുർ ശർമ്മയെ ബിജെപിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Story highlights: 'prophetic blasphemy'; Supreme Court stopped the arrest of Nupur Sharma

Next Story