Top

'മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്, ഫെയ്ല്‍'; അക്കമിട്ട് നിരത്തി പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

'റിമാര്‍ക്ക്‌സ്: മോദി ഭരണഘടനയെ ബഹുമാനിക്കണം, അതിന്റെ മൂല്യങ്ങള്‍ പാലിക്കണം'

11 July 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്, ഫെയ്ല്‍; അക്കമിട്ട് നിരത്തി പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍
X

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ 'റിപ്പോര്‍ട്ട് കാര്‍ഡ്' പങ്കുവെച്ച് പരിഹാസവുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ പ്രശാന്ത് ഭൂഷണ്‍. വിവിധ വിഷയങ്ങളിലെ ആഗോള റാങ്കിങ്ങുകളില്‍ ഇന്ത്യയുടെ സ്ഥാനം അക്കമിട്ട് നിരത്തിയാണ് പ്രശാന്ത് ഭൂഷണി ട്വീറ്റ്. പൊളിറ്റിക്കല്‍ സയന്‍സ് എന്ന ബിരുദകോഴ്‌സില്‍ മോദി പരാജയപ്പെട്ടു എന്ന് എഴുതിക്കൊണ്ടുള്ളതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള 'റിപ്പോര്‍ട്ട് കാര്‍ഡ്'.

റിമാര്‍ക്ക്‌സ് എന്ന സ്ഥാനത്ത്, മോദി ഭരണഘടനയെ ബഹുമാനിക്കണമെന്നും, അതിന്റെ മൂല്യങ്ങള്‍ പാലിക്കണമെന്നുമാണ് എഴുതിയിരിക്കുന്നത്. വര്‍ഷം അടയാളപ്പെടുത്തിയിരിക്കുന്നത് 2014 മുതല്‍ എന്നാണ്. മാധ്യമ സ്വാതന്ത്ര്യം, വിശപ്പ് സൂചിക, സന്തോഷ സൂചിക, മനുഷ്യ സ്വാതന്ത്ര്യ സൂചിക തുടങ്ങിയ ആഗോള റാങ്കിങ്ങുകളില്‍ ഇന്ത്യയുടെ സ്ഥാനവും റിപ്പോര്‍ട്ട് കാര്‍ഡില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 150-ാം സ്ഥാനത്താണ് ഇന്ത്യ. വിശപ്പ് സൂചികയില്‍ 116ല്‍ 101-ാം സ്ഥാനം, സന്തോഷ സൂചികയില്‍ 149ല്‍ 136-ാം സ്ഥാനം, ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ 165ല്‍ 119-ാം സ്ഥാനം, ലിബറല്‍ ഡെമോക്രാറ്റിക് ഇന്‍ഡക്‌സില്‍ 179ല്‍ 93-ാം സ്ഥാനം എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് കാര്‍ഡില്‍ ഉള്ളത്. മോദിജിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് എന്ന കുറിപ്പുമായാണ് ചിത്രം പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിരിക്കുന്നത്.



Story Highlights: Prashant Bhushan Sharing Report Card Of Modi Govt

Next Story