Top

പുതിയ മദ്രസകള്‍ക്ക് ഗ്രാന്റ് ഒഴിവാക്കി യുപി സര്‍ക്കാര്‍; നിര്‍ദ്ദേശം അവതരിപ്പിച്ചത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌

സംസ്ഥാനത്തെ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് ബിജെപി സർക്കാർ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം.

18 May 2022 9:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ മദ്രസകള്‍ക്ക് ഗ്രാന്റ് ഒഴിവാക്കി യുപി സര്‍ക്കാര്‍; നിര്‍ദ്ദേശം അവതരിപ്പിച്ചത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌
X

ല‌ക്‌നൗ: ഉത്തർപ്രദേശില്‍ മദ്രസകൾക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ്. സർക്കാരിന്റെ പരിഷ്കാരത്തിൻ്റെ ഭാ​ഗമായാണ് ​ഗ്രാൻഡ് വെട്ടക്കുറച്ചത്. പുതിയ മദ്രസകളെയാണ് സംസ്ഥാന സർക്കാരിന്റെ ഗ്രാന്റിൽനിന്ന് ഒഴിവാക്കിയത്. സംസ്ഥാനത്തെ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് ബിജെപി സർക്കാർ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം.

യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ യുപിയിലെ എല്ലാ ഉന്നത കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത യോ​ഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. മേയ് 17ന് നടന്ന യോഗത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്നോട്ടുവച്ച നിർദേശം ശബ്ദവോട്ടോടെയാണ് അംഗീകരിച്ചത്.

ഉത്തർപ്രദേശ് സർക്കാരിന്റെ കഴിഞ്ഞ വാർഷിക ബജറ്റിൽ മദ്രസകളുടെ നവീകരണത്തിനായി 479 കോടി രൂപയാണ് നീക്കിവച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 16,000 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. 558 മദ്രസകൾ എയ്ഡഡ് വിഭാ​ഗത്തിൽ ഉൾപ്പെടുന്നു. ഇതിൽ നിലവിൽ 558 മദ്രസകൾക്കാണ് സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാർഥികളാണ് മദ്രസകളിൽ പഠിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, മദ്രസകളുടെ കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാർ എടുക്കുന്ന രണ്ടാമത്തെ തീരുമാനമാണിത്. കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ മദ്രസകളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന നിയമം നിർബന്ധമാക്കിയിരുന്നു. സംസ്ഥാനത്ത് 16,000-ത്തിലധികം രജിസ്റ്റർ ചെയ്ത മദ്രസകളിൽ 558 എണ്ണം എയ്ഡഡ് ആണ്.

വിദ്യാർഥികളിൽ രാജ്യസ്നേഹം വളർത്തുന്നതിനാണ് ദേശീയ ഗാനം ആലപിക്കണമെന്ന നിയമം പ്രാവർത്തികമാക്കിയതെന്ന് ഉത്തർപ്രദേശിലെ ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് മദ്രസ വിദ്യാഭ്യാസം നിർണായകമാണെന്നും ദേശീയ ഗാനം ആലപിക്കുമ്പോൾ വിദ്യാർത്ഥികൾ സമൂഹത്തിന്റെ മൂല്യങ്ങൾ പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: No New Madrasas in UP, Yogi Govt Accepts Proposal to Stop Grants

Next Story