Top

മൊബൈല്‍ ആപ്പും പ്രത്യേക ഷെല്‍ട്ടറുകളും; ഡല്‍ഹിയും കര്‍ണാടകയും തെരുവുനായ ശല്യം നേരിട്ടത് ഇങ്ങനെ

നായയെ വന്ധ്യംകരണകേന്ദ്രത്തിലെത്തിക്കുന്നതുമുതല്‍ ശസ്ത്രക്രിയ നടത്തിയ തീയതിവരെയുള്ള എല്ലാ വിശദാംശങ്ങളും ഫോട്ടോകള്‍ക്കൊപ്പം ഈ സംവിധാനത്തിലൂടെ ഓണ്‍ലൈനില്‍ ലഭ്യമാകും

12 Sep 2022 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൊബൈല്‍ ആപ്പും പ്രത്യേക ഷെല്‍ട്ടറുകളും; ഡല്‍ഹിയും കര്‍ണാടകയും തെരുവുനായ ശല്യം നേരിട്ടത് ഇങ്ങനെ
X

ന്യൂഡല്‍ഹി: തെരുവുനായ നിയന്ത്രണത്തിനായി ഡല്‍ഹിയിലും കര്‍ണ്ണാടകയിലും പ്രത്യേക സജ്ജീകരണങ്ങള്‍. മൊബൈല്‍ ആപ്പ് ഉള്‍പ്പടെയുളള സജ്ജീകരണങ്ങളാണ് നായ്ക്കളുടെ നിയന്ത്രണത്തിനായി ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ നേരത്തെ തെരുവുനായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ദിവസേന 90 കേസുകളെങ്കിലും റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടികള്‍ ശക്തമാക്കുകയായിരുന്നു. എംസിഡി എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിച്ചത്. തെരുവുനായകളുടെ ചിത്രവും നായയുളള പ്രദേശത്തെപ്പറ്റിയുളള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ആപ്പില്‍ അപ്‌ലോഡ് ചെയ്യാം. ശേഷം കോര്‍പ്പറേഷന്‍ അധികൃതര്‍ നായയെ പിടികൂടി വന്ധ്യംകരിക്കും. നായയെ വന്ധ്യംകരണകേന്ദ്രത്തിലെത്തിക്കുന്നതുമുതല്‍ ശസ്ത്രക്രിയ നടത്തിയ തീയതിവരെയുള്ള എല്ലാ വിശദാംശങ്ങളും ഫോട്ടോകള്‍ക്കൊപ്പം ഈ സംവിധാനത്തിലൂടെ ഓണ്‍ലൈനില്‍ ലഭ്യമാകും.

തെരുവുനായകള്‍ക്കായി പ്രത്യേക ഷെല്‍ട്ടറുകള്‍ ഒരുക്കിക്കൊണ്ടാണ് കര്‍ണ്ണാടകയില്‍ തെരുവുനായകളുടെ ശല്യം നിയന്ത്രണവിധേയമാക്കിയത്. അതോടൊപ്പംതന്നെ 2018 മുതല്‍ ബംഗളൂരു കോര്‍പ്പറേഷന്‍ 45,000-ത്തോളം തെരുവുനായകളെ വീതം വന്ധ്യംകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിലൂടെ സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ തെരുവുനായ ശല്യത്തിനെതിരെ ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടുന്നതിനായി ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ശേഷം വിഷയം പരിശോധിച്ച് വെറ്ററിനറി അസിസ്റ്റന്റ് സര്‍ജന്‍ നടപടിയെടുക്കുകയാണ് ചെയ്യുക.

STORY HIGHLIGHTS: Mobile app and special shelters; This is how Delhi and Karnataka prevent street dogs attack

Next Story