Top

ആറില്‍ നാലും വിജയിച്ച് ബിജെപി; മഹാരാഷ്ട്രയില്‍ ഭരണമുന്നണിക്ക് തിരിച്ചടി

ഇതോടെ മഹാവികാസ് ആഘാഡി സഖ്യത്തിന് വന്‍തിരിച്ചടിയാണ് നേരിട്ടത്

15 Dec 2021 4:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറില്‍ നാലും വിജയിച്ച് ബിജെപി; മഹാരാഷ്ട്രയില്‍ ഭരണമുന്നണിക്ക് തിരിച്ചടി
X

മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കി ബിജെപി. ആറ് സീറ്റില്‍ നാലിടത്തും വിജയിച്ചു. രണ്ട് സീറ്റില്‍ വീതം ബിജെപിയും ഓരോ സീറ്റില്‍ വീതം ശിവസേനയും കോണ്‍ഗ്രസും ഒത്തുതീര്‍പ്പിലൂടെ വിജയിച്ചു. പിന്നീടുള്ള രണ്ട് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അവ രണ്ടിലും ബിജെപി വിജയിച്ചു.

ഇതോടെ മഹാവികാസ് ആഘാഡി സഖ്യത്തിന് വന്‍തിരിച്ചടിയാണ് നേരിട്ടത്. കൗണ്‍സില്‍ ചീഫ് വിപ്പായ ഗോപി കിഷന്‍ ബജോരിയുടെ അകോള-ബുര്‍ഡാന-വാഷിം സീറ്റ് ബിജെപി പിടിച്ചത് ശിവസേനക്ക് വലിയ കോട്ടമുണ്ടാക്കി. നാഗ്പൂരും മുന്‍ മന്ത്രിയിലൂടെ ബിജെപി നേടി.

കര്‍ണാടകയില്‍ 25 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും വിജയിച്ചു. എന്നാല്‍ ജെഡിഎസിന് മോശം തിരിച്ചടിയാണ് നേരിട്ടത്. 6 പേര്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ജെഡിഎസിന് വലിയ വേരോട്ടമുള്ള ഹസ്സനിലാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.

25 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കുന്ന സാഹര്യത്തിലാണ് ഡിസംബര്‍ 10 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.

Next Story