Top

ലക്ഷ്മണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സിലേക്ക്; 140 കോടി വാര്‍ഷിക ശമ്പളം

30 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് അന്താരാഷ്ട്ര ഉപഭോക്തൃ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിലും കണ്‍സള്‍ട്ടിംഗ് ചെയ്യുന്നതിലും നരസിംഹന് ഉളളത്

7 Sep 2022 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷ്മണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സിലേക്ക്; 140 കോടി വാര്‍ഷിക ശമ്പളം
X

വാഷിങ്ടണ്‍: സ്റ്റാര്‍ബക്‌സിന്റെ തലപ്പത്തേക്ക് ലക്ഷമണ്‍ നരസിംഹന്‍. ഇന്ത്യക്കാരനായ ലക്ഷ്മണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. മികച്ച ശമ്പളമാണ് സ്റ്റാര്‍ബക്‌സ് ലക്ഷ്മണ്‍ നരസിംഹന് ഓഫര്‍ ചെയ്തിരിക്കുന്നത്. 140 കോടി രൂപ വാര്‍ഷിക ശമ്പളമായി വാഗ്ദാനം നല്‍കിയതായാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.

ഒക്ടോബര്‍ ഒന്നിന് ഔപചാരികമായി സിഇഒ പദവിയിലെത്തുമെങ്കിലും അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു വരെ ഇടക്കാല സിഇഒ ഹൊവാര്‍ഡ് ഷുള്‍ട്‌സുമായി ചേര്‍ന്നാകും ലക്ഷമണ്‍ നരസിംഹന്‍ പ്രവര്‍ത്തിക്കുക. ശേഷം 2023 ഏപ്രില്‍ ഒന്നിന് ബോര്‍ഡില്‍ ചേരും.

മുമ്പ് റെക്കിറ്റ് ബെന്‍കീസറിന്റെ മേധാവിയായിരുന്നു ലക്ഷമണ്‍ നരസിംഹന്‍. റെക്കിറ്റ് ബെന്‍കീസറില്‍ 55 കോടി രൂപയായിരുന്നു വാര്‍ഷിക ശമ്പളം. പിന്നീടാണ് ഇദ്ദേഹം സ്റ്റാര്‍ബക്‌സിലേക്കെത്തുന്നത്.

30 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് അന്താരാഷ്ട്ര ഉപഭോക്തൃ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിലും കണ്‍സള്‍ട്ടിംഗ് ചെയ്യുന്നതിലും നരസിംഹന് ഉളളത്. പൂനെ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം, പെപ്‌സികോയില്‍ ഗ്ലോബല്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായും നിരവധി എക്‌സിക്യൂട്ടീവ് പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Laxman Narasimhan joining to Starbucks; 140 crore annual salary

Next Story