Top

'കശ്മീരിന്റെ പ്രത്യേക പദവി ഇനി തിരിച്ച് കിട്ടില്ല'; ജനങ്ങളെ ചൂഷണം ചെയ്യാന്‍ മറ്റ് പാര്‍ട്ടികളെ അനുവദിക്കില്ലെന്ന് ഗുലാം നബി ആസാദ്

370ാം ആര്‍ട്ടിക്കിളിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പദവി കശ്മീരിന് നല്‍കിയത്

11 Sep 2022 1:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കശ്മീരിന്റെ പ്രത്യേക പദവി ഇനി തിരിച്ച് കിട്ടില്ല; ജനങ്ങളെ ചൂഷണം ചെയ്യാന്‍ മറ്റ് പാര്‍ട്ടികളെ അനുവദിക്കില്ലെന്ന് ഗുലാം നബി ആസാദ്
X

ശ്രീനഗര്‍: കശ്മീരിന്റെ നഷ്ടമായ പ്രത്യേക പദവി ഇനി തിരിച്ച് കിട്ടില്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. 370ാം ആര്‍ട്ടിക്കിളിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പദവി കശ്മീരിന് നല്‍കിയത്. ഇത് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ കഴിയില്ല. ഇതിനായി പാര്‍ലമെന്റില്‍ മുന്നില്‍ ഭൂരിപക്ഷം ആവശ്യമാണ്. പ്രത്യേകാധികാരത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലെന്നും ജനങ്ങളെ ചൂഷണം ചെയ്യാന്‍ മറ്റ് പാര്‍ട്ടികളെ അനുവദിക്കില്ലെന്നും ബാരാമുള്ളയില്‍ നടത്തിയ റാലിയില്‍ ആസാദ് പറഞ്ഞു.

നടത്താനാവുന്ന കാര്യങ്ങളെ താന്‍ പറയുവെന്നും അതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കുഴപ്പമില്ലെന്നും ആസാദ് പറഞ്ഞു. അതോടൊപ്പം തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ച്പിടിക്കാന്‍ തന്നെ പിന്തുണയ്ക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്, ഗുലാം നബി പറഞ്ഞു.

Story Highlight: Kashmir is never going to get back the lost special status

Next Story