Top

'ഹര്‍ജി തള്ളിയിരിക്കാം, ആചാരങ്ങള്‍ തുടരും'; ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ കോണ്‍ഗ്രസ് എംപി

പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംപി ഡികെ സുരേഷ്

15 March 2022 1:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹര്‍ജി തള്ളിയിരിക്കാം, ആചാരങ്ങള്‍ തുടരും; ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ കോണ്‍ഗ്രസ് എംപി
X

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് ശരിവെച്ച് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍, പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംപി ഡികെ സുരേഷ്. കോടതി എങ്ങനെയാണ് ഈ വിധി പുറത്തിറക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇസ്ലാമിക മതാചാരങ്ങള്‍ ഭരണഘടന പ്രകാരം സ്വീകാര്യമാണ്. കോടതി ഏത് തരത്തിലാണ് ഈ വിധി പുറപ്പെടുവിച്ചതെന്ന് വ്യക്തമല്ല. എന്താണ് നടക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം. വിദ്യാഭ്യാസവും പ്രധാനമാണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണം. ഹര്‍ജി തള്ളിയിരിക്കാം, എന്നാല്‍ ആചാരങ്ങള്‍ തുടരും', അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതവിശ്വാസപ്രകാരം അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കര്‍ണ്ണാടക ഹൈക്കോടതി വിലക്ക് ശരിവെച്ചത്. കോളേജുകളില്‍ ഹിജാബ് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീര്‍പ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍, വിധിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്.

STORY HIGHLIGHTS: Karnataka Congress Leader CK Suresh says Petitions have been rejected but customs continue

Next Story