Top

ഇന്ത്യ ലോകത്തെ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി; ആറാമത് ബ്രിട്ടണ്‍

അന്താരാഷ്ട്ര നാണ്യനിധിയില്‍നിന്നുള്ള ജി.ഡി.പി. കണക്കുകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ആദ്യപാദത്തിലും ഇന്ത്യ മികവു തുടര്‍ന്നിട്ടുണ്ട്

3 Sep 2022 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യ ലോകത്തെ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി; ആറാമത് ബ്രിട്ടണ്‍
X

ന്യൂഡല്‍ഹി: സമ്പത്ത് വ്യവസ്ഥയുടെ പട്ടികയില്‍ അഞ്ചാമതെത്തി ഇന്ത്യ. യുകെയെ പിന്തളളിക്കൊണ്ടാണ് ഇന്ത്യ ലോകത്തെ തന്നെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്. നടപ്പുപാദത്തില്‍ രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.

ഡോളര്‍ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം. അന്താരാഷ്ട്ര നാണ്യനിധിയില്‍നിന്നുള്ള ജി.ഡി.പി. കണക്കുകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ആദ്യപാദത്തിലും ഇന്ത്യ മികവു തുടര്‍ന്നിട്ടുണ്ട്.

2011 ല്‍ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. എന്നാല്‍ 2021ലെ അവസാന മൂന്നുമാസങ്ങളിലെ ഇന്ത്യയുടെ പ്രകടനം യുകെയെ മറികടക്കുകയായിരുന്നു. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അടുത്തയാഴ്ച ബ്രിട്ടനില്‍ ചുമതലയേല്‍ക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ വന്‍വെല്ലുവിളി തന്നെയാണ്.

STORY HIGHLIGHTS: India ranks fifth in the list of wealth systems

Next Story

Popular Stories