Top

വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം; മുട്ട് കുത്തി നിർത്തിച്ച് ചവിട്ടി; വീഡിയോ പുറത്ത്

14 Oct 2021 10:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം; മുട്ട് കുത്തി നിർത്തിച്ച് ചവിട്ടി; വീഡിയോ പുറത്ത്
X

തമിഴ്നാട്ടിൽ വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമർദ്ദനം. മുട്ടുകുത്തി നിർത്തിച്ച വിദ്യാർത്ഥിയെ അധ്യാപകൻ വടി കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിദംബരത്തെ സ്കൂളിലാണ് സംഭവം നടന്നത്. സഹപാഠികളാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചത്. 500 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപകനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

പ്ലസ് ടുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സ്ഥിരമായി ക്ലാസില്‍ ഹാജരാവുന്നില്ലെന്ന് പറഞ്ഞാണ് അധ്യാപകന്റെ മര്‍ദ്ദനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


Popular Stories

    Next Story