Top

കെജ്രിവാളിനെതിരെ ഛന്നിയുടെ ആരോപണം; ദേശസുരക്ഷ മുന്‍നിര്‍ത്തി അന്വേഷിക്കുമെന്ന് അമിത് ഷാ

കെജ്രിവാളിന് സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഛന്നി കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ചിരുന്നു

18 Feb 2022 8:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെജ്രിവാളിനെതിരെ ഛന്നിയുടെ ആരോപണം; ദേശസുരക്ഷ മുന്‍നിര്‍ത്തി അന്വേഷിക്കുമെന്ന് അമിത് ഷാ
X

നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ ആരോപണത്തെക്കുറിച്ച് താന്‍ വ്യക്തിപരമായി അന്വേഷിക്കുമെന്ന് അമിത് ഷാ. കെജ്രിവാളിന് സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഛന്നി കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. സംഘടനയുടെ നിയമോപദേശകന്‍ ഗുരുപത്‌വന്ത് സിംഗ് പന്നുവിന്റെ പേരിലുള്ള ഒരു കത്തും ഇതിനൊപ്പം ഛന്നി ചേര്‍ത്തിരുന്നു. എന്നാല്‍, തന്റെ പേരിലുള്ള കത്ത് വ്യാജമാണെന്ന് പന്നു വ്യക്തമാക്കി.

2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്ന് കത്തിലുണ്ട്. മുന്‍ എഎപി നേതാവായ കവി കുമാര്‍ വിശ്വാസിന്റെ വാക്കുകളും ഇതിന് തെളിവായി ഛന്നി കത്തില്‍ സൂചിപ്പിച്ചിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ വിഘടനവാദ സംഘടനകളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ എഎപി തയ്യാറായി എന്നായിരുന്നു കുമാര്‍ വിശ്വാസിന്റെ വെളിപ്പെടുത്തല്‍.

രാജ്യ വിരുദ്ധ, വിഘടനവാദ, നിരോധിത സംഘടനയുടെ സഹായം ഒരു രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തേടിയെന്നത് ദേശസുരക്ഷയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണെന്ന് ഛന്നിയ്‌ക്കെഴുതിയ മറുപടി കത്തില്‍ അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും കത്തിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഗൗരമായാണ് കാണുന്നതെന്നും അന്വേഷിക്കുമെന്നും അമിത് ഷാ ഛന്നിയെ അറിയിച്ചു.

STORY HIGHLIGHTS: Amit Shah says he will look into allegations of AAP ties with separatist group

Next Story