'ഞങ്ങള്‍ പണിത സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് അഭിനന്ദനങ്ങള്‍'; ചടങ്ങ് തീരും മുന്നേ യോഗിക്ക് അഖിലേഷിന്റെ ട്രോള്‍
സത്യപ്രതിജ്ഞ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രമാകരുത്, ജനങ്ങളെ സേവിക്കാന്‍ വേണ്ടിക്കൂടിയാകണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
25 March 2022 3:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം യോഗി സര്‍ക്കാരിനെതിരെ പരിഹാസവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തങ്ങളുടെ സര്‍ക്കാര്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യോഗി സര്‍ക്കാരിന് അഭിനന്ദനങ്ങളെന്നും അഖിലേഷ് യാദവ് പറഞ്ഞു. 'സത്യപ്രതിജ്ഞ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രമാകരുത്, ജനങ്ങളെ സേവിക്കാന്‍ വേണ്ടിക്കൂടിയാകണം.' ട്വിറ്ററിലൂടെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം എംപി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുകയും 2024 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ വോട്ട് ബാങ്ക് ഏകീകരിക്കുകയുമാണ് അഖിലേഷ് യാദവ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. 50,000 പേര്‍ക്ക് ഇരിക്കാവുന്ന അടല്‍ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍: സൂര്യ പ്രതാപ് സാഹി, സുരേഷ് കുമാര്‍ ഖന്ന, സ്വതന്ത്ര ദേവ് സിംഗ്, ലക്ഷ്മി നാരായണ്‍ ചൗധരി, ജയ്വീര് സിംഗ്, ധര്‍മ്മപാല്‍ സിംഗ്, നന്ദ ഗോപാല്‍ ഗുപ്ത, ഭൂപേന്ദ സിംഗ് ചൗധരി, അനില്‍ രാജ്ഭര്‍, ജിതിന് പ്രസാദ, രാകേഷ് സചന്, അരവിന്ദ് കുമാര്‍ ശര്‍മ്മ, യോഗേന്ദ്ര ഉപാധ്യായ്, ആശിഷ് പട്ടേല്‍, സഞ്ജയ് നിഷാദ്.
സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍: നിതിന്‍ അഗ്രവാള്‍, കപില്‍ ദേവ് അഗ്രവാള്‍, രവീന്ദ്ര ജയ്സ്വാള്‍, സന്ദീപ് സിംഗ്, ഗുലാബ് ദേവി, ഗിരീഷ് ചന്ദ്ര യാദവ്, ധര്‍മ്മ വീര്‍ പ്രജാപതി, അസിം അരുണ്‍, ജെപിഎസ് റാഥോര്‍, ദയാശങ്കര്‍ സിംഗ്, നരേന്ദ്ര കശ്യപ്, ദിനേശ് പ്രതാപ് സിംഗ്, അരുണ്‍ കുമാര്‍ സക്സേന, ദയാശങ്കര്‍ മിശ്ര ദയാലു.
സഹ മന്ത്രിമാര്‍: മായങ്കേശ്വര് സിംഗ്, ദിനേഷ് ഖടീക്, സഞ്ജീവ് ഗൊന്ദ്, ബല്‍ദേവ് സിംഗ് ഒലാഖ്, അജിത് പാല്, ജസ്വന്ത് സൈനി, രാംകേഷ് നിഷാദ്, മനോഹര്‍ ലാല്‍ മന്നു കോരി, സഞ്ജയ് ഗംഗ്വാര്‍, ബ്രിജേഷ് സിംഗ്, കെപി മാലിക്, രജ്നി തിവാരി, സുരേഷ് രാഹി, സോമേന്ദര്‍ തോമര്‍, അനൂപ് പ്രധാന് വാത്മീക്, പ്രതിഭ ശുക്ല, രാകേഷ് റാഥോര്‍ ഗുരു, സതീഷ് ശര്‍മ്മ, ഡാനിഷ് ആസാദ് അന്‍സാരി, വിജയ് ലക്ഷ്മി ഗൗതം.
STORY HIGHLIGHTS: Akhilesh Yadav's On Yogi Adityanath's Oath Ceremony