ഡല്‍ഹിയില്‍ കനത്തമഴ, വെള്ളക്കെട്ട്; ഗതാഗതകുരുക്കില്‍ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം
ഡല്‍ഹിയില്‍ കനത്തമഴ, വെള്ളക്കെട്ട്; ഗതാഗതകുരുക്കില്‍ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ ജനജീവിതം ദുസ്സഹമായി. ഡല്‍ഹി ഐടിഒയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വാഹനവും അകമ്പടി വാഹനങ്ങളും കുടുങ്ങി. പത്ത് മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഹതക്കുരുക്കില്‍ കിടന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം.

അതേസമയം ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായി. വാഹനങ്ങള്‍ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു. കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടാക്‌സി ഡ്രൈവറാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ ഒന്നാം ടെര്‍മിനലില്‍ ആയിരുന്നു അപകടം.

ഡല്‍ഹി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഡല്‍ഹി സര്‍ക്കാരിന്റെ മണ്‍സൂണ്‍ മുന്നൊരുക്കം പാളിപ്പോയെന്നും ഇതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നുമാണ് ബിജെപി കൗണ്‍സിലര്‍ ആരോപിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഡല്‍ഹിയില്‍ മഴ ശക്തമായത്.

ഡല്‍ഹിയില്‍ കനത്തമഴ, വെള്ളക്കെട്ട്; ഗതാഗതകുരുക്കില്‍ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ
ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com