റമദാനില്‍ പൊതുജന സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; സമഗ്ര പദ്ധതിയുമായി റാസ് അല്‍ ഖൈമ പൊലീസ്

തിരക്കേറിയ സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനാകും കൂടുതള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

റമദാനില്‍ പൊതുജന സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; സമഗ്ര പദ്ധതിയുമായി റാസ് അല്‍ ഖൈമ പൊലീസ്
dot image

റമദാനില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര പദ്ധതിയുമായി റാസ് അല്‍ ഖൈമ പൊലീസ്. എമിറേറ്റിലുടനീളം പട്രോളിംഗ് ശക്തമാക്കും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പള്ളികള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളും ഗതാഗത പട്രോളിംഗും വര്‍ദ്ധിപ്പിക്കുന്നതിനായാണ് പുതിയ നടപടി.

തിരക്കേറിയ സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനാകും കൂടുതള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭിക്ഷാടനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാസല്‍ഖൈമ പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായ സ്വത്ത് സമ്പാദനത്തിലോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

സമൂഹ സുരക്ഷ, സന്തോഷം, സുസ്ഥിര വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രങ്ങള്‍ക്ക് അനുസൃതമായി, സുരക്ഷിതമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി റമദാനിലുടനീളം സുരക്ഷാ ബോധവല്‍ക്കരണ കാമ്പെയ്നുകളും കമ്മ്യൂണിറ്റി പരിപാടികളും തുടരുമെന്നും പൊലീസ് അറിയിച്ചു.‌

പുണ്യമാസത്തില്‍ അടിയന്തര സാഹചര്യങ്ങളിലേക്ക് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമും ഫീല്‍ഡ് ടീമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷിതവും സുസ്ഥിരവുമായ റമദാന്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും മറ്റ് ആവശ്യങ്ങള്‍ക്ക് 901 നമ്പറിലും വിളിക്കാന്‍ താമസക്കാരോട് പൊലീസ് അഭ്യര്‍ത്ഥിച്ചു.

Content Highlights: Ras Al Khaimah Police has launched a comprehensive plan to ensure public safety during Ramadan. The plan includes increasing police presence, especially around mosques, markets, and busy roads, to manage crowds and traffic flow. Authorities are also warning against begging and traffic violations, with strict penalties for those who don't comply

dot image
To advertise here,contact us
dot image