രാഹുല് പ്രതിപക്ഷ നേതാവാകും? കോണ്ഗ്രസ് പ്രവര്ത്തക സമിതി ശനിയാഴ്ച്ച

2019 ല് ലോക്സഭ കക്ഷി നേതാവ് പദവി ഏറ്റെടുക്കാന് രാഹുല് വിസമ്മതിച്ചിരുന്നു.

dot image

ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന പ്രവര്ത്തക സമിതി യോഗം ജൂണ് എട്ടിന് ചേരും. ശനിയാഴ്ച്ച രാവിലെ 11 മണിക്കാണ് യോഗം ചേരുക. രാഹുല് ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം. 99 എംപിമാര് ഉള്ളതിനാല് രാഹുല് പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കും എന്നാണ് സൂചന. പ്രതിപക്ഷ നേതാവാകാന് രാഹുല് ഗാന്ധിയോട് യോഗം ആവശ്യപ്പെട്ടേക്കും.

2019 ല് ലോക്സഭ കക്ഷി നേതാവ് പദവി ഏറ്റെടുക്കാന് രാഹുല് വിസമ്മതിച്ചിരുന്നു. എന്ഡിഎ സര്ക്കാര് രൂപീകരണം സൂഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ഡ്യ സഖ്യം. നിലവിലെ സാഹചര്യത്തില് സര്ക്കാര് രൂപീകരിക്കാന് ഇന്ഡ്യ സഖ്യത്തിന് സാധിക്കില്ല. എന്നാല് സര്ക്കാര് രൂപീകരണം എന്നത് എന്നന്നേക്കുമായി അടഞ്ഞ അധ്യായമായി ഇന്ഡ്യ സഖ്യം കാണുന്നുമില്ല.

dot image
To advertise here,contact us
dot image