19 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേയ്ക്ക്? അടിയന്തിര യോഗം വിളിച്ച് പാർട്ടി

അജിത്തിന്റെ വസതിയിലായിരുന്നു യോഗം ചേർന്നത്
19 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേയ്ക്ക്? അടിയന്തിര യോഗം വിളിച്ച് പാർട്ടി

മുംബൈ: അജിത് പവാറിന്റെ കൂടെയുള്ള 19 എംഎല്‍എമാര്‍ കൂറുമാറുമെന്ന ആരോപണത്തിന് പിന്നാലെ പ്രത്യേക യോഗം ചേര്‍ന്ന് പാര്‍ട്ടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയാണ് എന്‍സിപി നേരിട്ടത്. ശരദ്പവാർ വിഭാഗത്തിലേക്ക് കാലുമാറിയ രണ്ട് നേതാക്കള്‍ ഞെട്ടിക്കുന്ന വിജയമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവെച്ചതും. ഇതിന് പിന്നാലെയാണ് അജിത് പവാർ പക്ഷത്തുള്ള 19 എംഎൽഎമാർ ശരദ് പവാറിനൊപ്പം ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി അജിത്തിന്റെ സഹോദര പൗത്രനും കർജാത്-ജാംഖഡ് എംഎൽഎയുമായ രോഹിത് പവാർ വെളിപ്പെടുത്തിയത്. പിന്നാലെ അജിത് പവാർ വിഭാഗം എംഎൽഎമാർ അടിയന്തിര യോഗം വിളിച്ച് കൂട്ടുകയായിരുന്നു. അജിത്തിന്റെ വസതിയിലായിരുന്നു യോഗം ചേർന്നത്.

അജിത് പവാറിന്റെ എംഎൽഎമാരിൽ 19 പേർ വരെ പാർട്ടിയിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം നിന്നവർക്ക് ശരദ് പവാർ പ്രധാന്യം നൽകുമെന്നും അവർക്കായിരിക്കും പാർട്ടിയുടെ മുൻഗണനയെന്നുമാണ് രോഹിത് പവാർ പറഞ്ഞത്. എൻസിപി ശരദ് പവാർ വിഭാഗം സ്ഥാനാർഥികളായ നിലേഷ് ലങ്കെ, ബജ്‌രംഗ് സോനവാനെ എന്നിവരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചത്. അഹമ്മദ്‌നഗർ, ബീഡ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഇരുവും ​ജനവിധി തേടിയത്. സ്ഥാനാർഥി നിർണയത്തിനിടെയാണ് ഇരുവരും കാലുമാറിയത്.

ശരദ് പക്ഷത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനം ശരദ് പവാർ ​കൈക്കൊള്ളുമെന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് ജയന്ത് പാട്ടീൽ അറിയിച്ചു. എൻസിപി അജിത് വിഭാഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കരെ പാർട്ടിയിൽ നിന്ന് ആരും ശരദ് പവാർ പക്ഷത്തേക്ക് മാറാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അറിയിച്ചത്. ‌ശരദ് പവാർ ഗ്രൂപ്പിലെ ചില എംഎൽഎമാർ കോൺഗ്രസുമായി ചേരാൻ ആഗ്രഹിക്കുന്നുണ്ടെ തത്കരെ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com