തെലങ്കാനയില്‍ ബിആര്‍എസിന് ആശ്വാസം; എംഎല്‍സി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി

സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടാണ് ലഭിച്ചത്.
തെലങ്കാനയില്‍ ബിആര്‍എസിന് ആശ്വാസം; എംഎല്‍സി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി

ഹൈദരാബാദ്: തെലങ്കാനയില്‍ എംഎല്‍സി സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ബിആര്‍എസിന് വിജയം. മഹബൂബ്‌നഗര്‍ എംഎല്‍സി മണ്ഡലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിആര്‍എസ് സ്ഥാനാര്‍ത്ഥി നവീന്‍ കുമാര്‍ റെഡ്ഡി 762 വോട്ട് നേടിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ജീവന്‍ റെഡ്ഡിക്ക് 653 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടാണ് ലഭിച്ചത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ ബിആര്‍എസിന് ആശ്വാസമാണ് ഈ വിജയം. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ജന്മദേശമാണ് മഹബൂബ്‌നഗര്‍.

മാര്‍ച്ച് 28നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് ജൂണ്‍ രണ്ടിലേക്ക് വോട്ടെണ്ണല്‍ മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എസിയായ കാശിറെഡ്ഡി നാരായണ റെഡ്ഡി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com