LIVE BLOG: അവസാനഘട്ട വോട്ടെടുപ്പ്; വിധിയെഴുതി മോദി മത്സരിക്കുന്ന വാരാണസി അടക്കം 57 മണ്ഡലങ്ങൾ

LIVE BLOG: അവസാനഘട്ട വോട്ടെടുപ്പ്; വിധിയെഴുതി മോദി മത്സരിക്കുന്ന വാരാണസി അടക്കം 57 മണ്ഡലങ്ങൾ

ഏഴുഘട്ടങ്ങളിലായി നിശ്ചയിച്ച 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ഒന്നര മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് സമാപനമാകും. ജൂൺ നാലിനാണ് വോട്ടെണ്ണൽ

ഏഴാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 62.36 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 51.92%

  • ഛണ്ഡിഗഢ്-67.90%

  • ഹിമാചല്‍പ്രദേശ്-70.05%

  • ജാര്‍ഖണ്ഡ്-70.66%

  • ഒഡീഷ-70.67%

  • പഞ്ചാബ്-61.32%

  • ഉത്തര്‍പ്രദേശ്-55.59%

  • പശ്ചിമബംഗാള്‍-73.79%

ഏഴാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 59.96 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 51.53%

  • ഛണ്ഡിഗഢ്-67.90%

  • ഹിമാചല്‍പ്രദേശ്-68.50%

  • ജാര്‍ഖണ്ഡ്-70.01%

  • ഒഡീഷ-66.18%

  • പഞ്ചാബ്-56.01%

  • ഉത്തര്‍പ്രദേശ്-55.60%

  • പശ്ചിമബംഗാള്‍-69.89%

ഏഴാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 59.18 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 48.58%

  • ഛണ്ഡിഗഢ്-62.80%

  • ഹിമാചല്‍പ്രദേശ്-67.39%

  • ജാര്‍ഖണ്ഡ്-69.59%

  • ഒഡീഷ-63.53%

  • പഞ്ചാബ്-55.76%

  • ഉത്തര്‍പ്രദേശ്-55.60%

  • പശ്ചിമബംഗാള്‍-69.89%

അവസാനഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. 57 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് പൂർത്തിയായത്

ഏഴാംഘട്ട പോളിങ്ങ് കുതിച്ച് ബംഗാൾ, കിതച്ച് ബിഹാർ

ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 5 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ബംഗാളിൽ. 69.89 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് ബിഹാറിലാണ്, 48.86 ശതമാനം. ഒഡീഷ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോളിങ്ങ് 60 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി.

ഏഴാംഘട്ട വോട്ടെടുപ്പില്‍ 5 മണിക്ക് പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 58.34 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 48.56%

  • ഛണ്ഡിഗഢ്-62.80%

  • ഹിമാചല്‍പ്രദേശ്-66.56%

  • ജാര്‍ഖണ്ഡ്-67.95%

  • ഒഡീഷ-62.46%

  • പഞ്ചാബ്-55.20%

  • ഉത്തര്‍പ്രദേശ്-54.00%

  • പശ്ചിമബംഗാള്‍-69.89%

എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിച്ചത് പിൻവലിച്ച് കോൺഗ്രസ്

എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ഇൻഡ്യ മുന്നണി പാർട്ടികളെല്ലാം എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കും. ഇൻഡ്യ മുന്നണി യോഗത്തിന് ശേഷമാണ് തീരുമാനം. ചർച്ചകളിൽ പങ്കെടുത്ത് ബിജെപിയെ തുറന്നു കാട്ടാനാണ് തീരുമാനം. നേരത്തെ എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു.

ഇൻഡ്യ മുന്നണി യോഗം ആരംഭിച്ചു

ഇൻഡ്യ മുന്നണി യോഗത്തിനെത്തിയ നേതാക്കൾ

  • സോണിയ ഗാന്ധി - കോൺഗ്രസ്

  • പ്രിയങ്ക ഗാന്ധി - കോൺഗ്രസ്

  • രാഹുൽ ഗാന്ധി - കോൺഗ്രസ്

  • കെ സി വേണുഗോപാൽ - കോൺഗ്രസ്

  • സീതാറാം യെച്ചൂരി - സിപിഐഎം

  • ഡി രാജ - സിപിഐ

  • ചമ്പയ് സോറൻ ജെഎംഎം

  • കൽപന സോറൻ ജെഎംഎം

  • റ്റി ആർ ബാലു ഡിഎംകെ

  • ശരദ് പവാർ - എൻസിപി

  • അനിൽ ദേശായി - ശിവസേന

  • ഫറൂഖ് അബ്ദുള്ള - നാഷണൽ കോൺഫറൻസ്

  • അരവിന്ദ് കെജ്‌രിവാള്‍ - എ എ പി

  • ഭഗവന്ത് മാൻ - എ എ പി

  • സഞ്ജയ് സിങ് എം പി - എ എ പി

  • രാഘവ് ഛദ്ദ എം പി - എ എ പി

  • ദീപാങ്കര്‍ ഭട്ടാചാര്യ - സിപിഐഎംഎൽ(എൽ)

  • തേജസ്വി യാദവ് - ആർജെഡി

  • അഖിലേഷ് യാദവ് എസ് പി

ഇൻഡ്യ സഖ്യ യോഗം നേതാക്കൾ എത്തിത്തുടങ്ങി

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പയ് സോറൻ, കൽപന സോറൻ, ഡിഎംകെ നേതാക്കളായ ഡി രാജ, റ്റി ആർ ബാലു തുടങ്ങിയവർ യോഗത്തിനെത്തിയിട്ടുണ്ട്.

ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 3 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ജാർഖണ്ഡിൽ. 60.14 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് ബിഹാറിലാണ്, 42.95 ശതമാനം. പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോളിങ്ങ് 50 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി.

ഏഴാംഘട്ട വോട്ടെടുപ്പില്‍ 3 മണിക്ക് പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 49.68 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 42.95%

  • ഛണ്ഡിഗഢ്-52.61%

  • ഹിമാചല്‍പ്രദേശ്-58.41%

  • ജാര്‍ഖണ്ഡ്-60.14%

  • ഒഡീഷ-49.77%

  • പഞ്ചാബ്-46.38%

  • ഉത്തര്‍പ്രദേശ്-46.83%

  • പശ്ചിമബംഗാള്‍-58.46%

നിലവിലെ മോദി മന്ത്രിസഭയ്ക്ക് ജൂണ്‍ 5ന് രാഷ്ട്രപതി അത്താഴവിരുന്നൊരുക്കും

നിലവിലെ നരേന്ദ്ര മോദി മന്ത്രിസഭയ്ക്ക് അത്താഴവിരുന്ന് നല്‍കാനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ പിറ്റേന്നാണ് വിരുന്നൊരുക്കിയിരിക്കുന്നത്. ജൂണ്‍ അഞ്ചിന് രാത്രി 8 മണിക്കാണ് രാഷ്ട്രപതി ഭവന്‍ വിരുന്നിന് ആതിഥേയത്വം വഹിക്കുക

തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിക്കും; ശത്രുഘ്നൻ സിങ്ങ് 

ഇൻഡ്യ മുന്നണി വിജയിക്കുമെന്ന പ്രചനവുമായി ശത്രുഘ്നൻ സിൻഹ. ബംഗാളിലെ അസൻസോൾ ലോക്‌സഭാ സീറ്റിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ബോളിവുഡ് താരമായിരുന്ന ശത്രുഘ്‌നൻ സിൻഹ. പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടികളൊന്നും യാഥാർത്ഥ്യമായിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ശത്രുഘ്നൻ സിൻഹ ചൂണ്ടിക്കാണിച്ചു. ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി 15-200 സീറ്റിൽ കൂടുതൽ നേടാൻ കഴിയില്ലെന്ന് തൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയാൻ കഴിയുമെന്നും ശ്രതുഘ്നൻ സിൻഹ വ്യക്തമാക്കി.

ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ഹിമാചൽ പ്രദേശിൽ. 48.63 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് ബിഹാറിലാണ്, 35.65 ശതമാനം. പശ്ചിമബംഗാൾ, ജാർഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോളിങ്ങ് 40 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി.

ഏഴാംഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് 1 മണിക്ക് പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 40.09 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 35.65%

  • ഛണ്ഡിഗഢ്-40.14%

  • ഹിമാചല്‍പ്രദേശ്-48.63%

  • ജാര്‍ഖണ്ഡ്-46.80%

  • ഒഡീഷ-37.64%

  • പഞ്ചാബ്-37.80%

  • ഉത്തര്‍പ്രദേശ്-39.31%

  • പശ്ചിമബംഗാള്‍-45.07%

ധ്യാനം കഴിഞ്ഞ് മടങ്ങുന്ന പ്രധാനമന്ത്രിയുടെ യാത്രയ്ക്കുള്ള  ഒരുക്കങ്ങൾ ആരംഭിച്ചു

ധ്യാനം കഴിഞ്ഞുള്ള പ്രധാമന്ത്രിയുടെ മടക്കയാത്രയുടെ ഭാഗമായി വിവേകാനന്ദപ്പാറയിൽ നിന്നും സന്ദർശകരെ ഒഴിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തീരത്ത് എത്തിച്ചു. പ്രദേശത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന നടക്കുന്നു. മോദി മടങ്ങുന്നതിനു മുമ്പ് തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തും.

കൊല്‍ക്കത്തിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന കന്യാസ്ത്രീ

ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ റിപ്പോർട്ടർ ടിവിയിൽ മെഗാ എക്‌സിറ്റ്‌പോള്‍ തത്സമയം

ബംഗാളിലെ തിരഞ്ഞെടുപ്പ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 1450 പരാതികൾ

ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ തിരഞ്ഞെടുപ്പ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാവിലെ പതിനൊന്ന് മണിവരെ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 1450 പരാതികള്‍. അവസാന ഘട്ടത്തിൽ ബംഗാളിലെ ഒന്‍പത് പാര്‍ലമെന്റ് മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിഎമ്മുകളിലെ കൃത്രിമത്വം മുതല്‍ തിരഞ്ഞെടുപ്പ് ഏജന്റുമാരെ ബൂത്തുകളില്‍ പ്രവേശിപ്പിക്കാതിരുന്നത് വരെയുള്ളവ പരാതികളിലുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് ആക്രമണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി സിപിഐഎമ്മും ബിജെപിയും രംഗത്തെത്തിയിരുന്നു.

ബിജെപി നേതാവ് ജയ്‌റാം താക്കൂര്‍ വോട്ട് രേഖപ്പെടുത്തി. മാണ്ഡിയിലെ പോളിങ്ങ് ബൂത്തിലാണ് ജയ്‌റാം താക്കൂര്‍ വോട്ട് ചെയ്തത്

സംസ്ഥാനത്തെ ജനങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്; സുഖ്‌വീന്ദർ സിംഗ് സുഖു

 'ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കെടുക്കാൻ ഹിമാചലിലെ ജനങ്ങളോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 14 മാസമായി ഞങ്ങളുടെ സർക്കാരിനെ അട്ടിമറിക്കാനും സർക്കാർ രൂപീകരിക്കാനും ബിജെപി ശ്രമിച്ചു. ബിജെപി സർക്കാർ പണത്തിൻ്റെ ശക്തി ഉപയോഗിക്കുന്നു. ഞങ്ങളുടെ സർക്കാർ അടുത്ത മൂന്നര വർഷം കൂടി അധികാരത്തിൽ തുടരും. സംസ്ഥാനത്തെ ജനങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവർ തമ്മിലല്ല മത്സരം (കങ്കണ റണാവത്തും വിക്രമാദിത്യ സിംഗും)' എന്നും സുഖ്‌വീന്ദർ സിംഗ് സുഖു വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു.

ബിജെപിയുടെ മാണ്ഡിയിലെ ഓഫീസില്‍ പ്രാര്‍ത്ഥനയുമായി മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്ത്‌

ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 11 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ഹിമാചൽ പ്രദേശിൽ. 31.92 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് പഞ്ചാബിലാണ് 23.91 ശതമാനം. പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോളിങ്ങ് 25 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി

ഏഴാംഘട്ട വോട്ടെടുപ്പില്‍ 11 മണിക്ക് പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 26.30 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 24.25%

  • ഛണ്ഡിഗഢ്-25.03%

  • ഹിമാചല്‍പ്രദേശ്-31.92%

  • ജാര്‍ഖണ്ഡ്-29.55%

  • ഒഡീഷ-22.64%

  • പഞ്ചാബ്-23.91%

  • ഉത്തര്‍പ്രദേശ്-28.02%

  • പശ്ചിമബംഗാള്‍-28.10%

ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ്ങ് ബൂത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാംഘട്ടത്തിൽ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ്ങ് ബൂത്തിലും പോളിങ്ങ് പുരോഗമിക്കുന്നു. ഹിമാലയത്തിൽ 15,256 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പോളിങ്ങ് ബൂത്തിൽ വോട്ടുള്ളത് 62 പേർക്കാണ്. ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമമായ താഷിഗാംഗിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ്ങ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഹിമാചൽപ്രദേശിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലൊന്നായ മണ്ഡി മണ്ഡലത്തിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്പിതി താഴ്‌വരയിലാണ് ഈ പോളിങ്ങ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. താഷിഗാങ്ങിലെയും ഗെത്തേയിലെയും 62 വോട്ടർമാർക്ക് സേവനം നൽകുന്ന താഷിഗാങ്ങിലെ പോളിംഗ് ബൂത്ത് ഒരു മാതൃകാ പോളിങ്ങ് ബൂത്താക്കി മാറ്റിയിരിക്കുകയാണ്. കാസയിലെ എസ്‌ഡിഎമ്മിൻ്റെ ഓഫീസിന് അഭിമുഖമായി മലയുടെ മറുവശത്ത് സ്ഥിതി ചെയ്യുന്ന താഷിഗാങ്ങിലേക്കുള്ള ഒന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്ര ദുർഘടമാണ്. വീതികുറഞ്ഞ മൺപാതകളും, പ്രവചനാതീതമായ കാലാവസ്ഥയും ചേരുന്ന ദുർഘടമായ ഭൂപ്രദേശമാണ് ഇവിടം. 2019 മുതലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിംഗ് സ്റ്റേഷൻ എന്ന റെക്കോർഡ് താഷിഗാങ്ങ് സ്വന്തമാക്കിയത്. 2022 നവംബറിൽ മരവിച്ച് പോകുന്ന മഞ്ഞുകാലത്തും എല്ലാവോട്ടർമാരും ഇവിടെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഏഴാംഘട്ട തിരഞ്ഞെടുപ്പ് ദിവസത്തെ ആക്രമണത്തില്‍ തൃണമൂല്‍ കേണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി ബംഗാള്‍ ഘടകം  

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾക്ക് കാരണം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ 'ഭീകര വാഴ്ച'യാണെന്ന് കുറ്റപ്പെടുത്തി ബിജെപിയുടെ പശ്ചിമ ബംഗാൾ ഘടകം കുറ്റപ്പെടുത്തി. 'ഏഴാം ഘട്ട വോട്ടെടുപ്പിൽ ടിഎംസിയുടെ ഭീകര വാഴ്ച തുടരുകയാണ്. സതുലിയ, ഭംഗറിലും ബോംബ് സ്‌ഫോടനങ്ങൾ വ്യാപകമാണ്. ആരാണ് ഈ ബോംബുകൾ നിർമ്മിക്കുന്നതെന്ന് കൃത്യമായി അറിയാവുന്ന മമത ബാനർജി ഇപ്പോഴും ഈ സ്‌ഫോടനങ്ങൾ നടത്താൻ അനുവദിക്കുകയാണ്. മമത ബാനർജി, ഈ ബോംബുകളെല്ലാം എവിടെയാണ്. നിന്നും വരുന്നത്?', ബിജെപി ബംഗാൾ ഘടകം ചോദിച്ചു.

തൃണമൂൽ കോൺഗ്രസ് 2019നെക്കാൾ നേട്ടമുണ്ടാക്കുമെന്ന് അഭിഷേക് ബാനർജി

തൃണമൂല്‍ കോണ്‍ഗ്രസിന് 2019നെക്കാള്‍ വോട്ടും സീറ്റും കൂടുതല്‍ ലഭിക്കുമെന്ന് അഭിഷേക് ബാനര്‍ജി. ഇതുവരെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ആറ് ഘട്ടങ്ങളില്‍ ഉള്‍പ്പെട്ട 35 ലോക്‌സഭാ മണ്ഡലങ്ങളില്‍ 22 സീറ്റുകളും ടിഎംസി ഉറപ്പിച്ച് കഴിഞ്ഞതായും അഭിഷേക് ബാനര്‍ജി അവകാശപ്പെട്ടു. ടിഎംസി ജനറല്‍ സെക്രട്ടറിയും ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമാണ് അഭിഷേക് ബാനര്‍ജി.

വോട്ടിങ്ങ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

പശ്ചിമ ബംഗാളിൽ വോട്ടിംഗ് യന്ത്രങ്ങൾ കുളത്തിൽ എറിഞ്ഞ സംഭവത്തിൽ   എഫ്ഐആർ രജിസ്റ്റർ ചെയ്തു. പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചു വോട്ടെടുപ്പ് പുനരാരംഭിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സൗത്ത് 24 പർഗാനാസിലെ കുൽത്തായിയിയിരുന്നു വോട്ടിംഗ് മെഷീനുകൾ വെള്ളത്തിൽ എറിഞ്ഞത്. ഏജൻ്റുമാരെ പോളിംഗ് ബൂത്തിൽ കയറാൻ അനുമതിക്കാതെ വന്നതോടെയാണ് സംഘർഷമെന്നാണ് റിപ്പോർട്ട്.

ഇൻഡ്യ മുന്നണി സർക്കാർ രൂപികരിക്കാൻ പോകുന്നു; പ്രിയങ്ക ഗാന്ധി

ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'ഇന്ന് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമാണ്. അനുഭവങ്ങളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യുക. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വോട്ട് ചെയ്യുക നിങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു സർക്കാർ സൃഷ്ടിക്കുക. ജനങ്ങളുടെ വലിയ പങ്കാളിത്തം ഇന്ത്യയെ കൂടുതൽ ശക്തമാക്കു'മെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് വോട്ട് രേഖപ്പെടുത്തി

ബിജെപി നേതാവും പാട്‌ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രവി ശങ്കര്‍ പ്രസാദ് പാട്‌നയിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പങ്കാളി മായ ശങ്കറിനൊപ്പമെത്തിയാണ് രവി ശങ്കര്‍ പ്രസാദ് വോട്ട് രേഖപ്പെടുത്തിയത്‌

പ്രധാനമന്ത്രി തുടക്കത്തിലെ തോറ്റ് കഴിഞ്ഞു; വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ്

ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി തുടക്കത്തിലെ തോറ്റ് കഴിഞ്ഞുവെന്നും വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും പിസിസി അദ്ധ്യക്ഷനുമായ അജയ് റായ്. 'ബാബ വിശ്വനാഥിന്റെയും കാശിയിലെ ജനങ്ങളുടെയും അനുഗ്രഹത്താല്‍ ഞാന്‍ വിജയിക്കും. കാശിയുടെ സ്‌നേഹം എനിക്കൊപ്പമുണ്ട്. ആളുകള്‍ തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അജയ് റായ് അവകാശപ്പെട്ടു. പ്രധാനമന്ത്രി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനത്തെയും അജയ് റായ് പരിഹസിച്ചു. 'അവനവൻ്റെ വഴികളും മണ്ണും അറിയാത്ത ഒരാള്‍, കടല്‍ത്തീരത്ത് ധ്യാനിക്കുന്ന ഗംഗാ മാതാവിൻ്റെ ഒരു ഷോ ഓഫ് പുത്രന്‍ -- നിങ്ങള്‍ക്കത് ചെയ്യണമെങ്കില്‍ ഗംഗാ നദിയുടെ തീരത്ത് അത് ചെയ്യൂ...' എന്നായിരുന്നു അജയ് റായ്‌യുടെ പരിഹാസം.

എന്‍ഡിഎ 400 സീറ്റില്‍ കൂടുതല്‍ നേടുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ 

എന്‍ഡിഎ 400 സീറ്റില്‍ കൂടുതല്‍ നേടുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ജനങ്ങള്‍ മോദിയെയും എന്‍ഡിഎയെയും അനുഗ്രഹിക്കാന്‍ പോകുകയാണ്. എന്‍ഡിഎ 400 സീറ്റുകള്‍ നേടും. രാജ്യം മുഴുവന്‍ 400 സീറ്റിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. 400 സീറ്റ് ലഭിച്ചാല്‍ ഞങ്ങള്‍ ഭരണഘടന മാറ്റുമെന്ന് പറയുന്ന ആളുകള്‍ നെഗറ്റീവ് പൊളിറ്റിക്‌സാണ് കളിക്കുന്നതെന്നും നദ്ദ വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചു വിടുന്നതായി സിപിഐഎം

ഏഴാംഘട്ട പോളിങ്ങ് പുരോഗമിക്കുന്ന പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചുവിടുന്നവെന്ന പരാതിയുമായി സിപിഐഎം. തൃണമൂൽ കോൺഗ്രസ് ബൂത്തിലെ സിസിടിവിയിൽ ടേപ്പ് ഒട്ടിക്കുന്നു എന്ന് ദക്ഷിണ കൊൽക്കൊത്ത മണ്ഡലത്തിലെ സ്ഥാനാർത്ഥി സിപിഎം സൈറ ഷാ ഹലീം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും സൈറ ഷാ വ്യക്തമാക്കി

ഏഴാംഘട്ട തിരഞ്ഞെടുപ്പ്; രാവിലെ 9 മണിക്കുള്ള കണക്ക് പ്രകാരം ഉയർന്ന പോളിങ്ങ് ഹിമാചൽ പ്രദേശിൽ, കുറഞ്ഞ പോളിങ്ങ് പഞ്ചാബിൽ. ഹിമാചലിൽ രേഖപ്പെടുത്തിയത് 14.35 ശതമാനം പോളിങ്ങ്, പഞ്ചാബിലേത് 9.69 ശതമാനം.

ഏഴാംഘട്ട വോട്ടെടുപ്പില്‍ രാവിലെ 9 മണിക്കുള്ള കണക്ക് പ്രകാരം 11.31 ശതമാനം പോളിങ്ങ്‌

  • ബിഹാര്‍- 10.58%

  • ഛണ്ഡിഗഢ്-11.64%

  • ഹിമാചല്‍പ്രദേശ്-14.35%

  • ജാര്‍ഖണ്ഡ്-12.15%

  • ഒഡീഷ-7.69%

  • പഞ്ചാബ്-9.64%

  • ഉത്തര്‍പ്രദേശ്-12.94%

  • പശ്ചിമബംഗാള്‍-12.63%

ബിഹാറില്‍ ഇന്‍ഡ്യ മുന്നണി 40 സീറ്റ് നേടും; റാബ്രി ദേവി

ബിഹാറില്‍ ഇന്‍ഡ്യ മുന്നണി 40 സീറ്റ് നേടുമെന്ന് മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പങ്കാളിയുമായ റാബ്രി ദേവി. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാബ്രി ദേവി. ബിഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, വിഐപി എന്നിവരാണ് ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികള്‍. ആര്‍ജെഡി 23, കോണ്‍ഗ്രസ് 9, സിപിഐഎംഎല്‍ 3, വിഐപി 3, സിപിഐഎം 1, സിപിഐ 1 എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റ് വിഭജനം.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി വോട്ട് ചെയ്യുക; അരവിന്ദ് കെജ്‌രിവാള്‍  

ജനാധിപത്യത്തിൻ്റെ ഈ മഹോത്സവത്തിൽ രാജ്യം ഇന്ന് അവസാന ഘട്ടവോട്ടെടുപ്പിന് സാക്ഷിയാവുകയാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി നിങ്ങളുടെ വോട്ടവകാശം വൻതോതിൽ ഉപയോഗിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്വയം വോട്ട് ചെയ്യാൻ പോകുന്നതിനൊപ്പം നിങ്ങളുടെ അയൽപക്കത്തുള്ള ആളുകളെയും കൂടെ കൂട്ടുക. സ്വേച്ഛാധിപത്യം തോൽക്കും, ജനാധിപത്യം വിജയിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചത്  

കങ്കണ റണാവത്ത് വോട്ട് രേഖപ്പെടുത്തി

ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡസത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്ത് വോട്ട് രേഖപ്പെടുത്തി

വിവിപാറ്റിൽ പ്രശ്നങ്ങളുണ്ട്; പഞ്ചാബ് മുഖ്യമന്ത്രി

വിപാറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന പരാതിയുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭഗവന്ത് സിങ് മാന്‍

ജൂൺ നാലിന് പുതിയ ഉദയം ഉണ്ടാകും; രാഹുൽ ഗാന്ധി

അഹങ്കാരത്തിൻ്റെയും സ്വേച്ഛാധിപത്യത്തിൻ്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി. ജനാധിപത്യ- ഭരണഘടന സംരക്ഷണത്തിനായി കടുത്ത ചൂടിലും എല്ലാവരും വോട്ട് രേഖപ്പെടുത്തുന്നത് അഭിമാനകരം. ജൂൺ നാലിന് പുതിയ ഉദയം ഉണ്ടാകുമെന്നും ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ സംഘർഷം

സൗത്ത് 24 പർഗാനാസിലെ കുൽത്തായിയിൽ വോട്ടിംഗ് മെഷീനുകൾ വെള്ളത്തിൽ എറിഞ്ഞു. ഏജൻ്റുമാരെ പോളിംഗ് ബൂത്തിൽ കയറാൻ അനുമതിക്കാതെ വന്നതോടെയാണ് സംഘർഷം

ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുന്നു; അനുരാഗ് താക്കൂര്‍

'പോളിങ്ങ് ബൂത്തുകളില്‍ ആളുകളുടെ ആകാംക്ഷ ദൃശ്യമാണ്. ജനങ്ങള്‍ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. എല്ലാവരും നല്ല സര്‍ക്കാര്‍ രൂപീകരിക്കാനായി വോട്ടു രേഖപ്പെടുത്താനെത്തുകയാണ്. ബിജെപിയുടെ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് പ്രതീക്ഷിക്കുന്ന'തായും ഹമിര്‍പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അനുരാഗ് താക്കൂര്‍.

വോട്ട് മണിപ്പൂരിലെ സഹോദരിമാർക്ക് സമർപ്പിക്കുന്നു

വോട്ട് മണിപ്പൂരിലെ സഹോദരിമാർക്ക് സമർപ്പിക്കുന്നുവെന്ന് സരനിലെ ആർജെഡി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിൻ്റെ മകളുമായ രോഹിണി ആചാര്യ. പിതാവ് ലാലു പ്രസാദ് യാദവിനും മാതാവ് റാബ്രി ദേവിക്കും ഒപ്പം പാട്നയിലെ വെറ്റിനറി കോളേജ് ബൂത്തിൽ എത്തിയാണ് രോഹിണി ആചാര്യ വോട്ട് രേഖപ്പെടുത്തിയത്

ലാലുപ്രസാദ് യാദവ് വോട്ട് രേഖപ്പെടുത്തി

തലസ്ഥാന നഗരിയിലെ വെറ്റിനറി കോളേജിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പങ്കാളി റാബ്രി ദേവിക്കും സരനിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ മകള്‍ രോഹിണി ആചാര്യയ്ക്കുമൊപ്പമെത്തിയാണ് ലാലു വോട്ട് രേഖപ്പെടുത്തിയത്.

മുന്‍ ക്രിക്കറ്റ് താരവും ആം ആആദ്മി പാര്‍ട്ടി രാജ്യസഭാ എംപിയുമായ ഹര്‍ഭജന്‍ സിങ്ങ് വോട്ട് രേഖപ്പെടുത്തി. ജലന്ധറിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് ഹര്‍ഭജന്‍ വോട്ട് രേഖപ്പെടുത്തിയത്

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് വോട്ട് രേഖപ്പെടുത്തനെത്തി

ലാലുപ്രസാദ് യാദവും പങ്കാളി റാബ്രി ദേവിയും സരനിലെ സ്ഥാനാർത്ഥി കൂടിയായ മകൾ രോഹിണി ആചാര്യയും പാട്നയിലെ പോളിങ്ങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തി

വോട്ട് ചെയ്യുന്നതിന് മുമ്പ് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ്‌

ബിഹാറിലെ ഇടത് ശക്തികേന്ദ്രങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്, സിപിഐഎംഎല്‍ (ലിബറേഷൻ)  പ്രതീക്ഷ പുലര്‍ത്തുന്ന മൂന്ന് മണ്ഡലങ്ങള്‍ പോളിങ്ങ് ബൂത്തിലേയ്ക്ക്

ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് ലോക്സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണവും ഇടത് പാർട്ടികൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ. ഇതിൽ മൂന്നിടത്ത് മത്സരിക്കുന്നത് സിപിഐഎംഎൽ ലിബറേഷനാണ്. ആരാഹ്, കാരാകട്ട്, നളന്ദ എന്നീ മൂന്ന് സീറ്റുകളാണ് ഇത്തവണ ബിഹാറിലെ ഇൻഡ്യ സഖ്യം സിപിഐഎംഎല്ലിന് വിട്ടുനൽകിയത്. ആരാഹിൽ സുധമ പ്രസാദാണ് സിപിഐഎംഎല്‍ (ലിബറേഷൻ) സ്ഥാനാര്‍ത്ഥി. ബിജെപിയുടെ ആര്‍ കെ സിങ്ങാണ് ഇവിടെ എതിരാളി. കാരാകട്ട് മണ്ഡലത്തില്‍ രാജാ രാം സിങ്ങ് കുശ്‌വയാണ് സിപിഐഎംഎല്‍ (ലിബറേഷൻ) സ്ഥാനാര്‍ത്ഥി. സിപിഐഎംഎല്‍ (ലിബറേഷൻ) വിജയം ഉറപ്പിക്കുന്ന മണ്ഡലമാണ് കാരാകട്ട്. സിപിഐഎംഎല്‍ (ലിബറേഷൻ) മത്സരിക്കുന്ന മൂന്നാമത്തെ മണ്ഡലം നളന്ദയാണ്. ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള നളന്ദയില്‍ സന്ദീപ് സൗരവാണ് സിപിഐഎംഎല്‍ (ലിബറേഷൻ) സ്ഥാനാര്‍ത്ഥി. 1980, 1984, 1991 വര്‍ഷങ്ങളില്‍ സിപിഐ വിജയിച്ച മണ്ഡലം കൂടിയാണ് നളന്ദ. ഇടത് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ബക്‌സര്‍, ജഹാനബാദ് തുടങ്ങിയ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളും നേരത്തെ സിപിഐ വിജയിച്ച മണ്ഡലങ്ങളാണ്. ബിഹാറില്‍ അവസാനഘട്ടത്തില്‍ ഏട്ട് ലോക്‌സഭാ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് അടക്കം 134 സ്ഥാനാര്‍ത്ഥികളാണ് അവസാനഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. പാട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നാണ് രവി ശങ്കര്‍ പ്രസാദ് ജനവിധി തേടുന്നത്. 1.6 കോടി വോട്ടര്‍മാര്‍ ജനവിിധി രേഖപ്പെടുത്തും.

ജെ പി നദ്ദ വോട്ട് രേഖപ്പെടുത്തി

ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ ജന്മദേശമായ ബിലാസ്പൂരിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പങ്കാളി മല്ലിക നദ്ദയ്‌ക്കൊപ്പം എത്തിയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വോട്ട് രേഖപ്പെടുത്തിയത്

ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദ വോട്ട് രേഖപ്പെടുത്തി

പഞ്ചാബിലെ മൊഹാലിയിലെ പോളിങ്ങ് ബൂത്തില്‍ ക്യൂ നിന്നാണ് രാഘവ് ഛദ്ദ വോട്ട് രേഖപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ആഘോഷമാണിന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പുരോഗമിക്കുകയാണ്. ഓരോ വോട്ടം രാജ്യത്തിന്റെ സാഹചര്യവും ഗതിയും നിശ്ചയിക്കും. എല്ലാവരും അവരുടെ വോട്ടവകാശം വിനിയോഗിക്കണം. ഇന്നത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇനി അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി.

വോട്ടുരേഖപ്പെടുത്താനുള്ള ആഹ്വാനവുമായി പോളിങ്ങ് ബൂത്തില്‍ ഗിദ്ദ ഡാന്‍സുമായി പെണ്‍കുട്ടികള്‍

പഞ്ചാബിലെ മൊഹാലിയിലെ പോളിങ്ങ് ബൂത്തിലാണ് പെണ്‍കുട്ടികള്‍ വോട്ടര്‍മാര്‍ക്കായി ഗിദ്ദ ഡാന്‍സ് കളിച്ചത്

വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രാര്‍ത്ഥനയുമായി ജെ പി നദ്ദ

വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പായി പങ്കാളി മല്ലിക നദ്ദക്കൊപ്പം ജന്മദേശമായ ബിലാസ്പൂരിലെ വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ

ഒരുമിച്ച് നമുക്ക് നമ്മുടെ ജനാധിപത്യത്തെ ചലനാത്മകമാക്കാം; നരേന്ദ്ര മോദി

എല്ലാവരോടും വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളും യുവാക്കളും പൂര്‍ണ്ണമായി അവരുടെ വോട്ടവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലാണ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് രേഖപ്പെടുത്തി. ഗോരഖ്പൂരിലെ ഗോരഖ്‌നാഥിലെ പോളിങ്ങ് ബൂത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്

ഏഴാംഘട്ടത്തില്‍ ജനവിധി 57 മണ്ഡലങ്ങളില്‍

  • ഉത്തര്‍പ്രദേശ്-13

  • പഞ്ചാബ്-13

  • പശ്ചിമബംഗാള്‍-9

  • ബിഹാര്‍-8

  • ഒഡീഷ-6

  • ഹിമാചല്‍പ്രദേശ്-4

  • ജാര്‍ഖണ്ഡ്-3

  • ഛണ്ഡീഗഢ്-1

ഏഴാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാനസ്ഥാനാര്‍ത്ഥികള്‍

  • നരേന്ദ്ര മോദി-വാരാണസി

  • അനുരാഗ് താക്കൂര്‍-ഹാമിര്‍പൂര്‍

  • രവി ശങ്കര്‍ പ്രസാദ്-പാട്‌ന സാഹിബ്

  • കങ്കണ റണാവത്ത്-മാണ്ഡി

  • മനീഷ് തിവാരി-ഛണ്ഡീഗഢ്

  • വിക്രമാദിത്യ സിങ്ങ്-മാണ്ഡി

  • അഭിഷേക് ബാനര്‍ജി-ഡയമണ്ട് ഹാര്‍ബര്‍

ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെ 57 ലോക്‌സഭാ സീറ്റിലേയ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ്. 904 സ്ഥാനാർത്ഥികളാണ് ഏഴാംഘട്ടത്തിൽ ജനവിധി തേടുന്നത്. ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേയ്ക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

logo
Reporter Live
www.reporterlive.com