എന്‍ഡിഎയ്ക്ക് മുന്നേറ്റം പ്രവചിച്ച് ഇന്ത്യാ ന്യൂസ്-ഡി-ഡൈനാമിക്‌സ്;ഇന്‍ഡ്യസഖ്യം നിലമെച്ചപ്പെടുത്തും

റിപ്പബ്ലിക്ക് ടിവി-പി-മാര്‍ക്ക് എക്സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 359 സീറ്റ് ലഭിക്കുമെന്ന് പ്രചചനം
എന്‍ഡിഎയ്ക്ക് മുന്നേറ്റം പ്രവചിച്ച് ഇന്ത്യാ ന്യൂസ്-ഡി-ഡൈനാമിക്‌സ്;ഇന്‍ഡ്യസഖ്യം
നിലമെച്ചപ്പെടുത്തും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിച്ച് ഇന്ത്യാ ന്യൂസ് -ഡി-ഡൈനാമിക്‌സ് എക്സിറ്റ് പോള്‍. 543 സീറ്റില്‍ എന്‍ഡിഎ 371 സീറ്റില്‍ വിജയിക്കുമെന്നാണ് ഇന്ത്യാ ന്യൂസ് -ഡി-ഡൈനാമിക്‌സ് സര്‍വ്വേ ഫലം. ഇന്‍ഡ്യാ മുന്നണി 125 സീറ്റിലും മറ്റു കക്ഷികള്‍ 47 സീറ്റിലും വിജയിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്.

റിപ്പബ്ലിക്ക് ടിവി-പി-മാര്‍ക്ക് എക്സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 359 സീറ്റ് ലഭിക്കുമെന്ന് പ്രചചനം. ഇന്‍ഡ്യ മുന്നണിക്ക് 154 സീറ്റുകളാണ് റിപ്പബ്ലിക്ക് ടിവി-പി-മാര്‍ക്ക് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 30 സീറ്റില്‍ വിജയിക്കുമെന്നും സര്‍വ്വെ പ്രവചിക്കുന്നു.

എന്‍ഡിഎ 353 മുതല്‍ 368 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പബ്ലിക്ക് ടി വി മാറ്റ്‌റൈസ് സര്‍വ്വെ പ്രവചിക്കുന്നത്. ഇന്‍ഡ്യ മുന്നണി 118 മുതല്‍ 133 വരെ സീറ്റുകളും മറ്റുള്ളവര്‍ 43 മുതല്‍ 48 വരെ സീറ്റുകളും നേടുമെന്നും സര്‍വ്വെ പ്രവചിക്കുന്നു.

ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 69 സീറ്റും ഇന്‍ഡ്യ മുന്നണി 11 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക്ക് ടിവി-പിഎംആര്‍ക്യൂ എക്സിറ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 50 ശതമാനം വേട്ടുകളും ഇന്‍ഡ്യ മുന്നണി 39 ശതമാനം വോട്ടുകളും മറ്റുള്ളവര്‍ 11 ശതമാനം വോട്ടുകളും നേടുമെന്ന് സര്‍വ്വെ പ്രവചിക്കുന്നു. 69 മുതല്‍ 74 വരെ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ടി വി മാറ്റ്‌റൈസ് സര്‍വ്വെ എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണി 6 മുതല്‍ 11 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. 55.6 ശതമാനം വോട്ട് ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടി വി മാറ്റ്‌റൈസ് സര്‍വ്വെ പ്രവചിക്കുന്നത്. ഇന്‍ഡ്യ മുന്നണിക്ക് 33.5 ശതമാനവും ബിഎസ്പിക്ക് 8.2 ശതമാനം വോട്ടും റിപ്പബ്ലിക് ടി വി മാറ്റ്്‌റൈസ് സര്‍വ്വെ പ്രവചിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com