'ഇവർ എത്ര നാൾ ജയിലിൽ ഇടുമെന്ന് അറിയില്ല'; ജയിലിലേക്ക് മടങ്ങും മുമ്പ് വൈകാരികമായി കെജ്‍രിവാൾ

തന്റെ ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കെജ്‍രിവാൾ
'ഇവർ എത്ര നാൾ ജയിലിൽ ഇടുമെന്ന് അറിയില്ല'; ജയിലിലേക്ക് മടങ്ങും മുമ്പ് വൈകാരികമായി കെജ്‍രിവാൾ

ന്യൂഡൽഹി: ജയിലിലേക്ക് മടങ്ങും മുമ്പ് വൈകാരിക സന്ദേശവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങും. എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ല. വൈകീട്ട് മൂന്ന് മണിക്ക് തിഹാർ ജയിലിലേക്ക് മടങ്ങും. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങൾക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. തൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. തന്റെ ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കെജ്‍രിവാൾ പറഞ്ഞു.

ഡൽഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ചിലാണ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം ലഭിച്ച കെജ്‌രിവാള്‍ ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. മാക്‌സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തുടര്‍ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനല്‍കണമെന്നും അഭിഭാഷകന്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

'ഇവർ എത്ര നാൾ ജയിലിൽ ഇടുമെന്ന് അറിയില്ല'; ജയിലിലേക്ക് മടങ്ങും മുമ്പ് വൈകാരികമായി കെജ്‍രിവാൾ
ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com