എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കേരളത്തിന്റെ ചുമതലയുള്ള എന്‍എസ്‌യുഐ ദേശീയ സെക്രട്ടറിയാണ്
എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഡൽഹി: എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്താണ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിന്റെ ചാർജ് ഉള്ള ദേശീയ സെക്രട്ടറിയാണ്. കെഎസ്‌യു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറിൽ ഏതാനും ദിവസം മുമ്പ് നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗ്നമായ നിലയിൽ കാണപ്പെട്ട മൃതദേഹം ശരീരം മുഴുവൻ പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രാജ് സമ്പത്തിൻ്റെ വിയോഗത്തിൽ എന്‍എസ്‌യുഐ ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു എന്‍എസ്‌യുഐയുടെ അനുസ്മരണം. 'ഞങ്ങളുടെ പ്രിയപ്പെട്ട രാജ് സമ്പത്ത്, നിങ്ങളുടെ നേതൃത്വം, ദയ, പ്രതിബദ്ധത എന്നിവ എന്‍എസ്‌യുഐ കുടുംബം എന്നെന്നേക്കുമായി ഓർക്കും. സമ്പത്ത് സമാധാനമായി വിശ്രമിക്കൂ. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ എന്നും നിലനിൽക്കും' എന്നായിരുന്നു എന്‍എസ്‌യുഐ എക്സിൽ കുറിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com