ഒരു വർഷം മുമ്പുള്ള തർക്കം, വൈരാഗ്യം; ക്യാമ്പസിൽ 22 കാരനെ അടിച്ചു കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ

കഴിഞ്ഞവര്‍ഷം നടന്ന ആഘോഷ പരിപാടിയിലെ തര്‍ക്കത്തെ ച്ചൊല്ലിയുള്ള വൈര്യമാണ് 22 കാരന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം
ആക്രമണത്തിൽ കൊല്ലപ്പെട്ട ഹര്‍ഷ് രാജ്
ആക്രമണത്തിൽ കൊല്ലപ്പെട്ട ഹര്‍ഷ് രാജ്

പട്‌ന: കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിയെ മര്‍ദിച്ചുകൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കഴിഞ്ഞവര്‍ഷം നടന്ന ആഘോഷ പരിപാടിയിലെ തര്‍ക്കത്തെ ച്ചൊല്ലിയുള്ള വൈര്യമാണ് 22 കാരന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം. പട്‌ന ബിഎന്‍ കോളേജിലെ വൊക്കേഷണല്‍ ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹര്‍ഷ് രാജാണ് കഴിഞ്ഞദിവസം മുഖം മൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ ഗഞ്ച് കോളേജില്‍ പരീഷയെഴുതാന്‍ എത്തിയതായിരുന്നു ഹര്‍ഷ് രാജ്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി പട്‌ന സിറ്റി എസ്പി ഭരത് സോണി പറഞ്ഞു. അക്രമത്തിന്റെ മുഖ്യസൂത്രധാരനാണ്‌ അറസ്റ്റിലായത്. പട്‌ന കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥി ചന്ദന്‍യാദവാണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ദസ്റ ആഘോഷത്തിനിടെ രണ്ട് സംഘമായി തിരിഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് നടന്ന തര്‍ക്കത്തില്‍ തന്റെ ഈഗോ വ്രണപ്പെട്ടെന്ന്‌ ചന്ദന്‍യാദവ് മൊഴി നല്‍കിയതായി എസ്പി അറിയിച്ചു.

യുവാവിനെ സംഘം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോളേജ് ക്യാമ്പസിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇതില്‍ നിന്ന് മറ്റ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നും ബിഹാര്‍ മന്ത്രി അശോക് ചൗധരി അറിയിച്ചു. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിൽ കൊല്ലപ്പെട്ട ഹര്‍ഷ് രാജ്
മോദി താമസിച്ചതിന്‍റെ ബില്‍ തുക ലഭിച്ചില്ലെന്ന പരാതിയില്‍ തീരുമാനമായി; സംസ്ഥാന സര്‍ക്കാര്‍ നല്‍കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com