രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ജാതി സെന്‍സസ് നടപ്പിലാക്കുന്നതിന് തടസ്സമായ നിയമപ്രശ്‌നങ്ങളെ മറികടക്കാന്‍ നിയമം നടപ്പിലാക്കണമെന്ന് നേരത്തെ ജനകീയ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ഹൈദരാബാദ്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. വിഷയത്തില്‍ സംസ്ഥാനത്തെ പിന്നാക്ക വിഭാഗ കമ്മിഷന്‍ പ്രൊഫസര്‍മാര്‍, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചക്കെത്തിയ ജനകീയ സമിതി അംഗങ്ങളോട് കമ്മിഷന്‍ മെംബര്‍-സെക്രട്ടറി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി. നേരത്തെ ജാതി സെന്‍സസ് നടത്തുന്നതിന് വേണ്ട പ്രവര്‍ത്തന പദ്ധതി രൂപീകരിക്കാന്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.

ജാതി സെന്‍സസ് നടപ്പിലാക്കുന്നതിന് തടസ്സമായ നിയമപ്രശ്‌നങ്ങളെ മറികടക്കാന്‍ നിയമം നടപ്പിലാക്കണമെന്ന് നേരത്തെ ജനകീയ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ജാതികളുടെയും സാമൂഹ്യ-സാമ്പത്തിക സര്‍വേ നടത്തുന്നതിന് ഏഴംഗങ്ങളുള്ള സാവിത്രിഭായ് ഫുലെ ജാതി സര്‍വേ കമ്മിഷന്‍ രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com