'മരിച്ചവർക്ക് മുൻഗണന'; പ്രേതവിവാഹത്തിന് പത്രത്തിൽ പരസ്യം, അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ഒരു കന്നഡ പത്രത്തിൽ നൽകിയ ഈ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
'മരിച്ചവർക്ക് മുൻഗണന';
പ്രേതവിവാഹത്തിന് പത്രത്തിൽ
പരസ്യം, അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ബെംഗളൂരു: പല രീതിയിലുള്ള മാട്രിമോണി പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ തൊഴിൽ, നിറം, ഉയരം തുടങ്ങി ആവശ്യങ്ങൾക്കൊപ്പം വിചിത്രമായ ഒരു ആവശ്യവുമായി പത്രത്തിൽ മാട്രിമോണി പരസ്യം കൊടുത്തിരിക്കുകയാണ് കർണ്ണാടകയിലെ ഒരു കുടുംബം. കുടുംബത്തിന്റെ പ്രധാന ആവശ്യം 'വരൻ മരിച്ചതായിരിക്കണം' എന്നാണ്. ഒരു കന്നഡ പത്രത്തിൽ നൽകിയ ഈ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വ്യത്യസ്ത രീതിയിലുള്ള നിരവധി പ്രതികരണങ്ങളാണ് പരസ്യത്തിനോടൊപ്പം ഇപ്പോൾ പുറത്ത് വരുന്നത്.

'പ്രേതവിവാഹത്തിന് വരനെ വേണം' എന്നായിരുന്നു പരസ്യം. 30 വർഷം മുമ്പ് മരിച്ച പെൺകുട്ടിക്ക് വേണ്ടി പ്രേത വിവാഹം നടത്തുകയാണെന്ന് പറഞ്ഞുള്ള പരസ്യത്തിൽ വധുവിനെ കുറിച്ചുള്ള വിവരങ്ങളും പറയുന്നുണ്ട്. വധുവിന്റെ ഉയരം, നിറം, ജാതി എല്ലാം പരാമർശിക്കുന്നുണ്ട്. വരൻ വധുവിന്റെ അതെ ജാതിയിൽ പെട്ട ആൾ ആകണമെന്നും തങ്ങളുടെ സംസ്കാരത്തിനനുസരിച്ച് ജീവിച്ച് മരിച്ച് പോയവനാവണമെന്നും നിബന്ധനയിലുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ മകൾ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും ജീവിത കാലത്ത് അതിന് സാധിക്കാത്തതിനാൽ ആത്മാവ് ശാന്തി കിട്ടാതെ അലയുകയാണെന്നും മകളുടെ ആത്മാവിനെ തൃപ്തിപ്പെടുത്താനാണ് തങ്ങൾ പ്രേത വിവാഹത്തിന് ഒരുങ്ങുന്നതെന്നുമാണ് കുടുംബത്തിന്റെ വാദം.

മരണമടഞ്ഞ അവിവാഹിതരുടെ മോക്ഷത്തിനായി ദക്ഷിണ കന്നഡയിലെ തുളുനാട്ടില്‍ നടന്നുവരുന്ന ഒരു ആചാരമാണ് പ്രേത വിവാഹം. 'കുലേ' വിവാഹം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. വിശ്വാസ പ്രകാരം അവിവാഹിതരായി മരിച്ച ആൺകുട്ടികളും പെൺകുട്ടികളും മോക്ഷം കിട്ടാത്തവരായി അലയും, അവരുടെ മോക്ഷ മോചനത്തിന് വേണ്ടിയാണ് സമാന ജാതിയിലുള്ള ഇത്തരത്തിൽ മരണപ്പെട്ടവരെ കണ്ടെത്തി പൂജകൾ നടത്തി വിവാഹം കഴിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com