'നിങ്ങൾക്ക് 15മിനുട്ട് വേണം, ഞങ്ങൾക്ക് 15സെക്കന്റ് പോലും വേണ്ട'; ഒവൈസി സഹോദരങ്ങൾക്കെതിരെ നവ്നീത് റാണ

അസദുദ്ദീൻ ഒവൈസിക്ക് സ്വാധീനമുള്ള ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയണ് വിവാദ പ്രതികരണം
'നിങ്ങൾക്ക് 15മിനുട്ട് വേണം, ഞങ്ങൾക്ക് 15സെക്കന്റ് പോലും വേണ്ട'; ഒവൈസി സഹോദരങ്ങൾക്കെതിരെ നവ്നീത് റാണ

ഡൽഹി: പതിനൊന്ന് വർഷം മുമ്പ് എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസി നടത്തിയ പ്രസ്താവന വിവാദമാക്കി ബിജെപി നേതാവ് നവ്നീത് റാണ. 'പൊലീസിനെ 15 മിനുട്ട് നേരത്തേക്ക് മാറ്റിയാൽ...' എന്ന പരാമർശത്തിനാണ് റാണയുടെ മറുപടി. ഈ പരാമർശം ഹിന്ദുക്കൾക്ക് നേരെയുള്ള ഭീഷണിയാണെന്ന് പറഞ്ഞ റാണ, 'നിങ്ങൾക്ക് 15 മിനുട്ട് വേണമായിരിക്കും, പക്ഷേ ഞങ്ങൾക്ക് 15 സെക്കൻ്റ് മാത്രം മാതി', എന്നായിരുന്നു പറഞ്ഞത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീൻ ഒവൈസി.

അസദുദ്ദീൻ ഒവൈസിക്ക് സ്വാധീനമുള്ള ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയണ് വിവാദ പ്രതികരണം. ഹൈദരാബാദ്, പാകിസ്താനാകുന്നതിനെ മാധവി ലത തടയുമെന്ന പരാമർശവും റാണ നടത്തി. നേരത്തെ എൻസിപിയുടെ പിന്തുണയോടെ മത്സരിച്ച് പാർലമെന്റിലെത്തിയ നവ്നീത് റാണ, ഇത്തവണ ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്.

എഐഎംഐഎമ്മിനോ കോൺ​ഗ്രസിനോ വേണ്ടി വോട്ട് ചെയ്താൽ അത് നേരെ പാകിസ്താനിലേക്കാണ് പോകുന്നത്. എഐഎംഐഎമ്മും രാഹുലും പാകിസ്താനോട് പ്രണയമുള്ളവരാണ്. തിരിച്ച് പാകിസ്താൻ, കോൺ​ഗ്രസിനെയും എഐഎംഐഎമ്മിനെയും സ്നേഹിക്കുന്നുവെന്നും റാണ പ്രചാരണത്തിൽ പറഞ്ഞു. 39 സെക്കന്റ് ദൈ‍ർഘ്യമുള്ള വീഡിയോ റാണ തന്നെയാണ് എക്സിൽ പോസ്റ്റ് ചെയ്തത്. ഒവൈസി സഹോദരങ്ങളെ ടാ​ഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

നവ്നീത് റാണയുടെ ആരോപണങ്ങൾക്ക് അസദുദ്ദീൻ ഒവൈസി മറുപടി നൽകി. 'മോദി ജി, അവ‍ർക്ക് 15 സെക്കന്റ് നൽകൂ. എന്താണ് അവർ ചെയ്യുക ? അവർക്ക് 15 സെക്കന്റ് നൽകൂ. വേണമെങ്കിൽ ഒരു മണിക്ക‍ൂ‍‍ർ നൽകൂ. അവരെന്ത് ചെയ്യുമെന്ന് ഞങ്ങൾക്ക് കാണണം. എന്തെങ്കിലും മനുഷ്യത്വം അവരിൽ ബാക്കിയുണ്ടോ? ആരാണ് ഭയക്കുന്നത്? ഞങ്ങൾ തയ്യാറാണ്... ആരെങ്കിലും ഇങ്ങനെ വെല്ലുവിളിച്ചാൽ അത് അനുവദിച്ച് നൽകണം. ആരാണ് നിങ്ങളെ തടയുന്നത് ?' - ഒവൈസി ചോദിച്ചു.

2004 മുതൽ ഒവൈസിയുടെ മണ്ഡലമായ എഐഎംഐഎം ഇതോടെ ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. 1984 മുതൽ ഒവൈസിയുടെ പിതാവ് സലാഹുദ്ദീൻ ഒവൈസിയെ പിന്തുണച്ച മണ്ഡലമായിരുന്നു ഹൈദരാബാദ്. പിന്നീട് ഇത് അസദുദ്ദീൻ ഉവൈസിയുടെ ശക്തികേന്ദ്രമായി. ഇതുവരെ ബിജെപിക്ക് ഇവിടെ വിജയിക്കാനായിട്ടില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ടാണ് ഒവൈസി ഇവിടെ നേടിയത്.

'നിങ്ങൾക്ക് 15മിനുട്ട് വേണം, ഞങ്ങൾക്ക് 15സെക്കന്റ് പോലും വേണ്ട'; ഒവൈസി സഹോദരങ്ങൾക്കെതിരെ നവ്നീത് റാണ
ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com