ബിജെപിക്ക് എതിരായ പ്രസംഗം; പരാതി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഖര്‍ഗെ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസിന് കോണ്‍ഗ്രസ് മറുപടി നല്‍കി
ബിജെപിക്ക് എതിരായ പ്രസംഗം; പരാതി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഖര്‍ഗെ

ന്യൂഡല്‍ഹി: ബിജെപിക്ക് എതിരായ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മറുപടി നല്‍കി. പരാതി തെറ്റിദ്ധരിപ്പിക്കുന്നതും ന്യായികരിക്കാന്‍ കഴിയാത്തതും എന്നാണ് ഖര്‍ഗെയുടെ മറുപടി. രാഹുല്‍ ഗാന്ധിയും താനും നടത്തിയ പ്രസംഗം ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്ഥാവനകളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രസ്ഥാവനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാന്‍ ശ്രമം നടക്കുന്നു. കോണ്‍ഗ്രസ് പ്രചാരണം തടസപ്പെടുത്താനുള്ള ശ്രമത്തിന്റ ഭാഗമായാണ് പരാതി. എന്നാല്‍, കോണ്‍ഗ്രസ് മോദിക്ക് എതിരായി നല്‍കിയ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിലാണ് ഖര്‍ഗെയുടെ വിശദീകരണം. എന്നാല്‍, മോദിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിത കരുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതിനാലാണ് വിദ്വേഷ പ്രസംഗത്തില്‍ നേരിട്ട് നോട്ടിസ് നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. കോണ്‍ഗ്രസ് മുന്നോട്ടുവച്ച വിഷയങ്ങളാണ് ഇപ്പോള്‍ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ബിജെപി ഇപ്പോള്‍ വിഷമവൃത്തത്തിലാണെന്നും നുണകളില്‍ അധിഷ്ഠിതമാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ബിജെപിക്ക് എതിരായ പ്രസംഗം; പരാതി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഖര്‍ഗെ
'അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല'; നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി

ഇതിനിടെ കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ചിത്രീകരിക്കുന്ന വീഡിയോ നീക്കാന്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണ്ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലിലെ വിദ്വേഷ വീഡിയോ നീക്കാനാണ് നിര്‍ദേശം നല്‍കിയത്. അടിയന്തരമായി വീഡിയോ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. വീഡിയോക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞാണ് നടപടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിം വിഭാഗങ്ങള്‍ക്ക് വലിയ ധനവിഹിതം അനുവദിക്കുന്നതായി കാണിക്കുന്ന വീഡിയോ കര്‍ണാടക ബിജെപിയുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിലാണ് കമ്മീഷന്റെ നടപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com