വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടേക്കും

വീഡിയോ നിര്‍മിച്ചതും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതും കര്‍ണാടക ബിജെപി ഐടി സെല്ലാണ്
വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ആരോപിക്കുന്ന വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ വീഡിയോ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ചിത്രീകരിക്കുന്ന വീഡിയോ നിര്‍മിച്ചത് കര്‍ണാടക ബിജെപി ഐടി സെല്ലാണ്. തുടര്‍ന്ന് ബിജെപിയുടെ കര്‍ണാടക ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിലൂടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമമായ എക്‌സില്‍ നിന്ന് നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടും.

എന്നാല്‍, ബിജെപിക്ക് എതിരെ മറ്റ് നടപടി ഉണ്ടാകുമോ എന്ന് വ്യക്തമല്ല. അതിനിടെ കര്‍ണാടക ബിജെപിയുടെ 'എക്‌സ്' അക്കൗണ്ടില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതും പ്രചാരണ വിഷയമായിട്ടുണ്ട്. കര്‍ണാടക പൊലീസാണ് നദ്ദക്കും സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടേക്കും
ഇ പി ജയരാജനുമായുള്ള ചര്‍ച്ച മുഖ്യവിഷയമാകും; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്

മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്ന കാര്‍ട്ടൂണ്‍ വീഡിയോയാണ് മെയ് നാലിന് പങ്ക് വച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കര്‍ണാടക പൊലീസ് കേസെടുത്തത്. ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ മറുപടി നല്‍കാന്‍ ബിജെപി വീണ്ടും സമയം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാനുള്ള സമയം ഇന്നലെ അവസാനിച്ചു. അതിനാലാണ് കൂടുതല്‍ സമയം വേണമെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com