കന്യാകുമാരി തീരത്ത് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി തീരത്ത് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്നതായിരുന്നു ബീച്ച്

ചെന്നൈ: തമിഴ്‌നാട് കന്യാകുമാരി തീരത്ത് സന്ദര്‍ശകരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്.

മൂന്ന് വിദ്യാര്‍ത്ഥികൾ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കരൂര്‍ സ്വദേശി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കന്യാകുമാരി തീരത്ത് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം; പൊതുപ്രവർത്തകർക്ക് രഹസ്യമില്ല: കെ മുരളീധരൻ

കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബീച്ചില്‍ അനധികൃതമായി കയറി നീന്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. 'അടച്ചിട്ട ലെമൂര്‍ ബീച്ചില്‍ തെങ്ങിന്‍ തോപ്പിലൂടെയാണ് സംഘം എത്തിയത്. കടല്‍ പ്രക്ഷുപ്തമായതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്', കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു.

തിരുച്ചിറപ്പള്ളിയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വലിയ സംഘത്തിന്റെ ഭാഗമായ സംഘം ഞായറാഴ്ച കന്യാകുമാരിയില്‍ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവര്‍ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞ് വിനോദസഞ്ചാര നഗരം കാണാന്‍ തിരിഞ്ഞു, അതില്‍ ഒരു സംഘമാണ് സ്വകാര്യ ബീച്ചില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ചെന്നൈയില്‍ നിന്നുള്ള മൂന്ന് പേര്‍ മറ്റൊരു ബീച്ചില്‍ മുങ്ങിമരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

logo
Reporter Live
www.reporterlive.com