പ്രിയങ്ക ഗാന്ധി നിന്ന് അമേത്തിയിലെയും റായ്ബറേലിയിലെയും കോണ്ഗ്രസ് പ്രചരണം നയിക്കും

ഇത്തവണ രണ്ട് മണ്ഡലങ്ങളിലും വിജയം കണ്ടെത്തുക എന്നതാണ് പ്രിയങ്കയുടെ ഉത്തരവാദിത്തം.

dot image

ന്യൂഡല്ഹി: അമേത്തിയിലെയും റായ്ബറേലിയിലെയും കോണ്ഗ്രസ് പ്രചരണം എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി നയിക്കുമെന്ന് റിപ്പോര്ട്ട്. ഈ മണ്ഡലങ്ങളില് താമസിച്ചാണ് പ്രിയങ്ക പ്രചരണം നടത്തുക. തിങ്കളാഴ്ച മുതലാണ് പ്രിയങ്കയുടെ പ്രചരണം ആരംഭിക്കുക.

റായ്ബറേലിയില് കോണ്ഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല് ഗാന്ധിയാണ് മത്സരിക്കുന്നത്. സോണിയാ ഗാന്ധി രണ്ട് പതിറ്റാണ്ടോളം പ്രതിനിധീകരിച്ച മണ്ഡലമാണ് റായ്ബറേലി. അമേത്തി മണ്ഡലത്തില് ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള കോണ്ഗ്രസ് നേതാവാണ് കിഷോരി ലാല് ശര്മ്മയാണ് മത്സരിക്കുന്നത്.

തിങ്കളാഴ്ച മുതല് ഇരു മണ്ഡലങ്ങളിലും റാലികളും പൊതുയോഗങ്ങളും കോണ്ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. ഈ റാലികളില് പ്രിയങ്ക പങ്കെടുക്കും. രാഹുല് ഗാന്ധി രാജ്യമൊട്ടാകെ പ്രചരണത്തില് പങ്കെടുക്കുന്നതിനാലാണ് പ്രിയങ്ക ഗാന്ധി കുടുംബത്തിന്റെ കോട്ടകള് എന്നറിയപ്പെടുന്ന ഈ മണ്ഡലങ്ങളില് നിന്ന് പ്രചരണം നയിക്കുന്നത്.

2019ലെ തിരഞ്ഞെടുപ്പില് അമേത്തി മണ്ഡലത്തില് രാഹുല് ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ രണ്ട് മണ്ഡലങ്ങളിലും വിജയം കണ്ടെത്തുക എന്നതാണ് പ്രിയങ്കയുടെ ഉത്തരവാദിത്തം.

dot image
To advertise here,contact us
dot image