എതിര്‍പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞു; സ്ത്രീയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി,വിവാദം

ബിജെപിയുടെ സിറ്റിങ് എം പി ധർമപുരി അരവിന്ദാണ് നിസാമാബാദ് ലോക്സഭാ മണ്ഡലത്തില്‍ ജീവൻ റെഡ്ഡിയുടെ എതിർസ്ഥാനാർഥി.
എതിര്‍പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞു; സ്ത്രീയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി,വിവാദം

ഹൈദരാബാദ്: തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ സ്ത്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖത്തടിച്ച കോണ്‍ഗ്രസ് നേതാവ് വിവാദത്തിലായി. തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിസാമാബാദ് ലോക്‌സഭ സ്ഥാനാര്‍ഥിയുമായ തതിപര്‍ത്തി ജീവന്‍ റെഡ്ഡിയാണ് സ്ത്രീയുടെ മുഖത്തടിച്ചത്.

തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്നും അതിനാല്‍ പൂവിന്റെ ചിഹ്നത്തിലാണ് താന്‍ വോട്ടുചെയ്യുകയെന്നുമാണ് സ്ഥാനാര്‍ഥിയോട് വീട്ടമ്മ പ്രതികരിച്ചത്. ഉടന്‍ സ്ഥാനാര്‍ത്ഥി ഇവരുടെ മുഖത്തടിക്കുകയായിരുന്നു. മര്‍ദ്ദന വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞ സ്ത്രീയെ മുഖത്തടിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്‍ഡ്യ സഖ്യം വിജയിച്ചാല്‍ ജീവന്‍ റെഡ്ഡി കൃഷിവകുപ്പ് മന്ത്രിയാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

ബിജെപിയുടെ സിറ്റിങ് എം പി ധർമപുരി അരവിന്ദാണ് നിസാമാബാദ് ലോക്സഭാ മണ്ഡലത്തില്‍ ജീവൻ റെഡ്ഡിയുടെ എതിർസ്ഥാനാർഥി. ഈ മാസം 13 ന് ആണ് ഇവിടെ വോട്ടെടുപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com