ലൈംഗിക അതിക്രമം; രാജ്യം വിട്ട പ്രജ്ജ്വല് രേവണ്ണയ്ക്കെതിരെ ബ്ലൂ കോര്ണര് നോട്ടീസിനൊരുങ്ങി സിബിഐ

കേസിനെ തുടര്ന്ന് രാജ്യം വിട്ട അദ്ദേഹം ജര്മനിയിലാണെന്നാണ് റിപ്പോര്ട്ട്

ലൈംഗിക അതിക്രമം; രാജ്യം വിട്ട പ്രജ്ജ്വല് രേവണ്ണയ്ക്കെതിരെ ബ്ലൂ കോര്ണര് നോട്ടീസിനൊരുങ്ങി സിബിഐ
dot image

ബെംഗളൂരു: ലൈംഗീകാതിക്രമ കേസില് അന്വേഷണം നേരിടുന്ന ഹാസനിലെ എന്ഡിഎ സ്ഥാനാര്ഥിയും ജെഡിഎസ് സിറ്റിങ്ങ് എംപിയുമായ പ്രജ്ജ്വല് രേവണ്ണക്കെതിരെ ബ്ലൂ കോര്ണര് നേട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി സിബിഐ. കേസിനെ തുടര്ന്ന് രാജ്യം വിട്ട അദ്ദേഹം ജര്മനിയിലാണെന്നാണ് റിപ്പോര്ട്ട്. ഇതിനെ തുടര്ന്നാണ് അദ്ദേഹത്തിനെതിരെ ബ്ലു കോര്ണര് നോട്ടീസു് പുറപ്പെടുവിക്കാന് സിബിഐ ഒരുങ്ങുന്നത്. ഒരു ക്രിമിനല് കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വിവരങ്ങള് രാജ്യാന്തര തലത്തില് ശേഖരിക്കുന്നതിനാണ് സിബിഐ ബ്ലു കോര്ണര് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഏപ്രില് 28ന് ഹോളനര്സിപൂര് ടൗണ് പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസില് പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള് പകര്ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല് രേവണ്ണയ്ക്കെതിരായ കേസ്. പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോര്ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിനിടെ കേസില് പ്രജ്ജ്വലിനെതിരെ കര്ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 700 പേര് ദേശീയ വനിത കമ്മീഷന് കത്തയച്ചു. കേസിലെ ഇരകള്ക്ക് നീതി ഉറപ്പാക്കണമെന്നും കേസില് ഉള്പ്പെട്ട എല്ലാവര്ക്കുമെതിരെ കര്ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി സിദ്ദരാമയ്യയോട് രാഹുല്ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില് ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്ണാടകയില് കോണ്ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്ജ്വലിന്റെ വീഡിയോ വിവാദം. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില് ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രജ്വലിനെതിരായ പരാതി ദേശീയ തലത്തില് ബിജെപിയെ കൂടി പ്രതിരോധത്തിലാക്കിയതോടെ ഘടക കക്ഷി നേതാവിനെ അമിത് ഷാ തള്ളിപ്പറയുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us