രേവണ്ണയുടെ പേരിലുള്ള തട്ടിക്കൊണ്ടുപോകൽ കേസ്; അന്വേഷണ സംഘം ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് നല്കി

കെ ആര് നഗര് പൊലീസ് സ്റ്റേഷനില് രേവണ്ണയ്ക്കെതിരെ രജിസ്റ്റര് ചെയ്ത തട്ടിക്കൊണ്ടുപോകല് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി

dot image

ബെംഗളൂരു: പ്രജ്ജ്വല് രേവണ്ണയ്ക്കെതിരായ ലൈംഗീകാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് നല്കി. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകണമെന്നാണ് നോട്ടീസില് ആവശ്യപ്പെട്ടിട്ടുണ്ട്. രേവണ്ണയ്ക്കെതിരായ തട്ടിക്കൊണ്ടുപോകല് കേസുമായി ബന്ധപ്പെട്ട് ഹോളനര്സിപൂരിലെ വീട്ടില് പൊലീസ് എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ രേവണ്ണയുടെ ഭാര്യ ഭവാനി ഇവിടെയുണ്ടായിരുന്നു.

ലൈംഗീകാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്ദ്ദേശാനുസരണം ഹോളനര്സിപൂര് പൊലീസാണ് രേവണ്ണയുടെ വീട്ടില് പരിശോധനയ്ക്കെത്തിയത്. കെ ആര് നഗര് പൊലീസ് സ്റ്റേഷനില് രേവണ്ണയ്ക്കെതിരെ രജിസ്റ്റര് ചെയ്ത തട്ടിക്കൊണ്ടുപോകല് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി.

ഇതിനിടെ പ്രജ്ജ്വല് രേവണ്ണയ്ക്കെതിരായ ലൈംഗീകാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന എസ് പി സീമ ലത്കാര് ഹോളനര്സിപൂരിലെ വിവിധ ഇടങ്ങളില് പരിശോധന നടത്തി. എട്ടംഗ സംഘമാണ് അന്വേഷണത്തിനായി എത്തിച്ചേര്ന്നത്. ജെഡിഎസ് നേതാവ് ദേവഗൗഡയുടെ കുടുംബത്തിന്റെ പടുവലഹിപ്പ് ഗ്രാമത്തിലെ ഫാംഹൗസിലും സംഘം പരിശോധന നടത്തി. ഫാംഹൗസിലെത്തിയ അന്വേഷണ സംഘം തോട്ടക്കാരനോടും മറ്റ് ജോലിക്കാരോടും വിവരങ്ങള് ആരാഞ്ഞിരുന്നു. ചില ഫോട്ടോകള് കാണിച്ച അന്വേഷക സംഘം ജോലിക്കാരോട് വിവരങ്ങള് ആരാഞ്ഞിരുന്നു. എന്നാല് ഫോട്ടോയിലുള്ളവരെക്കുറിച്ച് അറിയില്ലെന്നാണ് ജീവനക്കാര് മൊഴി നല്കിയതെന്ന് അന്വേഷക സംഘം പറഞ്ഞതായാണ് റിപ്പോര്ട്ട്.

dot image
To advertise here,contact us
dot image