ബധിരയും മൂകയുമായ 20കാരി ഗർഭിണി; പിതാവിന്റെ ഉരുണ്ടുകളിയിൽ പൊലീസിന് സംശയം; ഒടുവിൽ ഡിഎൻഎ ടെസ്റ്റിൽ കുടുങ്ങി

യുവതിക്ക് സംസാരിക്കാനും കേൾക്കാനും കഴിയാത്തതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പൊലീസ് ബുദ്ധിമുട്ടി

ബധിരയും മൂകയുമായ 20കാരി ഗർഭിണി; പിതാവിന്റെ ഉരുണ്ടുകളിയിൽ പൊലീസിന് സംശയം; ഒടുവിൽ ഡിഎൻഎ ടെസ്റ്റിൽ കുടുങ്ങി
dot image

മുംബൈ: ബധിരയും മൂകയുമായ 20കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുംബൈ കുഫെ പരേഡ് മേഖലയിലാണ് സംഭവം. സംശയം തോന്നി പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് പിതാവാണ് മകളെ പീഡിപ്പിച്ചത് എന്ന് തെളിഞ്ഞത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവങ്ങളുടെ തുടക്കം. യുവതി തന്റെ മുത്തശ്ശിയോട് വയറിനകത്ത് അസ്വസ്ഥതയാണെന്ന് പരാതി പറയുകയായിരുന്നു. എന്തൊക്കെയോ ഉരുണ്ടുകളിക്കുന്ന പ്രതീതിയാണ് എന്നായിരുന്നു യുവതി പരാതി പറഞ്ഞത്. പിന്നാലെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു.

യുവതിക്ക് സംസാരിക്കാനും കേൾക്കാനും കഴിയാത്തതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പൊലീസ് ബുദ്ധിമുട്ടി. പിന്നാലെ പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. സംഭവത്തിൽ പരാതിയില്ലെന്നും പിതാവ് പറഞ്ഞു. യുവതിക്ക് കൗൺസിലിംഗ് നൽകിയതിന് പിന്നാലെയാണ് പൊലീസിന് പരാതി രേഖപ്പെടുത്താനായത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരു 17കാരനെയടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

എന്നാൽ അവിടം കൊണ്ടൊന്നും പൊലീസ് നിർത്തിയില്ല. യുവതിയുടെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിച്ചു. യുവതിയുടെ പിതാവിന്റെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 27ന് ലഭിച്ച ഡിഎൻഎ ഫലം പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. പിതാവ് തന്നെയാണ് സ്വന്തം മകളെ പീഡിപ്പിച്ചത് എന്ന് തെളിഞ്ഞു.

സംഭവത്തിൽ സെപ്റ്റംബർ 22നാണ് പൊലീസ് കേസെടുത്തത്. 2025 മാർച്ച്, സെപ്റ്റംബർ മാസങ്ങൾക്കിടയിലാണ് പീഡനം നടന്നിട്ടുള്ളത് എന്നാണ് പൊലീസിന്റെ നിഗമനം.

Content Highlights: Police arrested a father for allegedly sexually assaulting his 20 year old daughter, who is hearing and speech impaired, and making her pregnant. The crime came to light after police grew suspicious and conducted a DNA test

dot image
To advertise here,contact us
dot image