സീറാം സാംബശിവ റാവുവിനെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചു

ഒരു വർഷത്തേക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനം

സീറാം സാംബശിവ റാവുവിനെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചു
dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് സീറാമിനെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി.

ഒരു വർഷത്തേക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ നിയമനം. സ്പെഷ്യൽ സെക്രട്ടറിക്ക് തുല്യമായ പദവിയിലാണ് നിയമനം നൽകിയിരിക്കുന്നത്. ഐ.ടി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിസ്ഥാനങ്ങളുടെ അധികചുമതല സീറാമിൽ തുടരും. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ ചുമതലയും അധികമായി വഹിക്കും.

Content Highlights: Sreeram Sambasiva Rao has been appointed as the Chief Minister’s Special Duty Officer.

dot image
To advertise here,contact us
dot image