ഗർഭിണിയായ യുവതിക്ക് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം; സംഭവം വളകാപ്പ് ചടങ്ങ് നടക്കാനിരിക്കെ

വിരുദാചലത്തിനു സമീപമായിരുന്നു അപകടം

ഗർഭിണിയായ യുവതിക്ക് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം; സംഭവം വളകാപ്പ് ചടങ്ങ് നടക്കാനിരിക്കെ
dot image

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ–എഗ്മൂർ–കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികിൽ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.

കുഞ്ഞിനെ കൊലപ്പെടുത്തിയത് ഫ്ലാറ്റിലെ താമസക്കാരി തന്നെ?ഫ്ലാറ്റിൽ രക്തക്കറ, നിർണായക സൂചന
dot image
To advertise here,contact us
dot image