മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാൻ കൊമേഡിയൻ ശ്യാം രംഗീല

നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം

dot image

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ മത്സരിക്കാൻ കൊമേഡിയൻ ശ്യാം രംഗീല. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശ്യാം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം. ഈ ആഴ്ച തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാരാണസി മണ്ഡലത്തിൽ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ ഹനുമാൻഗഢ് സ്വദേശിയാണ് ശ്യാം രംഗീല. നേരത്തെ നരേന്ദ്ര മോദിയുടേതിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീല്ഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ശ്യാമിന് വനം വകുപ്പ് നോട്ടീസ് അയച്ചിരുന്നു. മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ശ്യാം രംഗീലയുടെ നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

dot image
To advertise here,contact us
dot image