വ്യാജന്മാരുടെ തട്ടിപ്പ്; നടൻ നാസറിന്റെ പേരുപറഞ്ഞ് ഓൺലൈൻ പണപ്പിരിവ്

ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ പണം ആവശ്യപ്പെട്ടുകൊണ്ടാണ് പണപ്പിരിവ്

dot image

ചെന്നൈ: തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ പേരിൽ വ്യാജന്മാർ പണപ്പിരിവ് നടത്തുന്നതായി പരാതി. ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ പണം ആവശ്യപ്പെട്ടുകൊണ്ടാണ് പണപ്പിരിവ്. നടനും സംഘടനയുടെ പ്രസിഡന്റ് നടൻ നാസറിന്റെ പേരിലാണ് പിരിവ് നടത്തുന്നത്.

സംഘടനയുടെ പരാതിയിൽ ചെന്നൈ സിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏഴ് വർഷം മുമ്പാണ് ടി നഗറിൽ നടികർ സംഘം കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ, കെവിഡിനെ തുടർന്ന് പണി മുടങ്ങുകയായിരുന്നു. പിന്നീട് വിജയ്, കമൽഹാസൻ, തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ ഒരോ കോടി രൂപ വീതം നൽകിയതോടെ ഈയടുത്താണ് കെട്ടിടത്തിന്റെ പണി പുനരാരംഭിക്കാൻ തീരുമാനിച്ചത്.

'എന്നെ ക്ഷണിച്ചത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടാൻപോകുന്ന ചിത്രത്തിലേക്ക്'; അനീഷ് ഉപാസന
dot image
To advertise here,contact us
dot image