കേന്ദ്രമന്ത്രിയുടെ കാറിടിച്ച് റോഡിലേക്ക് വീണു; ബസ് കയറി ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം

കാര്‍ ഡ്രൈവര്‍ക്കെതിരെയും ബസ് ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ കാറിടിച്ച് റോഡിലേക്ക് വീണു; ബസ് കയറി ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം

ബെംഗളൂരു: കേന്ദ്ര മന്ത്രിയുടെ കാറിന്റെ വാതിലില്‍ ഇടിച്ച് തെറിച്ചുവീണ ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം. ഇന്ന് രാവിലെ ബെംഗളൂരുവിലാണ് സംഭവം. ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍, കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭാ കരന്തലജയുടെ കാറില്‍ ഇടിച്ച് റോഡിലേക്ക് തെറിക്കുകയും ഇയാളുടെ ശരീരത്തിലേക്ക് ബസ് കയറുകയുമായിരുന്നു. 63 കാരനായ പ്രകാശാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്; തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കെ ആര്‍ പുരത്താണ് സംഭവം നടന്നത്. മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു ശോഭാ കരന്തലജെ. സംഭവം നടക്കുന്ന സഭയത്ത് അവര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. എതിര്‍ഭാഗത്ത് നിന്നും വാഹനം വരുന്നത് അറിയാതെ ഡ്രൈവര്‍ കാറിന്റെ ഡോര്‍ തുറക്കുകയായിരുന്നു. ഡോറില്‍ ഇടിച്ച പ്രകാശ് റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടടുത്ത നിമിഷമെത്തിയ ബസ് ഇടിക്കുകയുമായിരുന്നു. പ്രകാശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയും ബസ് ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രകാശിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ശോഭാ കരന്തലജെ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com