'ഒരു ദിവസം ഒരു സമൻസ്, ഇഡിക്ക് സന്തോഷം'; അന്വേഷണ ഏജൻസിയുടെ നീക്കം പീഡനമെന്ന് അഭിഷേക് മനു സിംഗ്‌വി

കേസ് പരിഗണിക്കുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റി
'ഒരു ദിവസം ഒരു സമൻസ്, ഇഡിക്ക് സന്തോഷം'; അന്വേഷണ ഏജൻസിയുടെ നീക്കം പീഡനമെന്ന് അഭിഷേക് മനു സിംഗ്‌വി

ഡൽഹി: ഒരു ദിവസം ഒരു സമൻസ് അയയ്ക്കുക എന്നതാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ സന്തോഷിപ്പിക്കുന്നതെന്ന് ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കെ കവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി. അന്വേഷണ ഏജൻസിയുടെ പ്രവർത്തന രീതിയിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അഭിഭാഷകൻ ഇഡിയുടെ നീക്കത്തെ പീഡനം എന്ന് വിളിക്കുകയും ചെയ്തിരുന്നു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തിങ്കളാഴ്ച പരിഗണിച്ചു. കേസിൽ കവിതയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ നിരവധി എഎപി നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.

'ഞങ്ങൾ പെരുമാറ്റത്തെയും പ്രോസിക്യൂഷൻ്റെ നീതിയെയും കുറിച്ചാണ് സംസാരിക്കുന്നത്. കെ കവിത സുപ്രീം കോടതിയെ സമീപിച്ചതായി അവർക്കറിയാം, എൻഫോഴ്സ്മെൻ്റ് വീണ്ടും സമൻസ് അയച്ചു. പ്രോസിക്യൂഷൻ ഏജൻസി പീഡിപ്പിക്കുന്ന ഏജൻസിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നീതിയോ സമനിലയോ ഇല്ല. മുന്‍വിധിയോടെയാണ് സമീപനം . ഒന്നുകിൽ അറസ്റ്റ് ചെയ്യണം, അല്ലെങ്കിൽ അറസ്റ്റ് ചെയ്യുന്നതുവരെ എലിയും പൂച്ചയും കളി തുടരാം', സിംഗ്വി പറഞ്ഞു.

'ഒരു ദിവസം ഒരു സമൻസ്, ഇഡിക്ക് സന്തോഷം'; അന്വേഷണ ഏജൻസിയുടെ നീക്കം പീഡനമെന്ന് അഭിഷേക് മനു സിംഗ്‌വി
ഇതൊന്നുമല്ല, ഇനി വരാനിരിക്കുന്നതാണ് ചൂട്! ഏപ്രില്‍ മുതല്‍ ഉഷ്ണതരംഗം പൊള്ളിക്കും

വീട്ടിലുണ്ടാക്കിയ ഭക്ഷണവും പുസ്തങ്ങളും കവിതയ്ക്ക് നൽകാൻ അനുമതി നൽകണമെന്ന് അഭിഭാഷകരായ അഭിഷേക് മനു സിങ്‍വിയും നിതേഷ് റാണയും ആവശ്യപ്പെട്ടു. വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ കഴിയില്ലെന്നു തിഹാർ ജയിൽ അധികാരികൾ അറിയിച്ചതിനു പിന്നാലെയാണ് തിങ്കളാഴ്ച ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റി. മാർച്ച് 15 ന് ഹൈദരാബാദിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com