റാലി അഴിമതി മറയ്ക്കാന്‍, സംഘടിപ്പിക്കുന്നത് 'എല്ലാവരും അഴിമതിക്കാര്‍' എന്ന റാലി; പരിഹസിച്ച് ബിജെപി

കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളുടെ അഴിമതിക്കേസുകളെല്ലാം 2014-ന് മുമ്പുള്ളതാണെന്നും സുധാംഷു ത്രിവേദി പറഞ്ഞു.
റാലി അഴിമതി മറയ്ക്കാന്‍, സംഘടിപ്പിക്കുന്നത്  'എല്ലാവരും അഴിമതിക്കാര്‍' എന്ന റാലി; പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയെ പരിഹസിച്ച് ബിജെപി. പ്രചരിപ്പിക്കുന്നത് പോലെ ഭരണഘടനയെ സംരക്ഷിക്കലല്ല മറിച്ച്, കുടുംബ സംരക്ഷത്തിനൊപ്പം അഴിമതി മറയ്ക്കലാണ് ഇന്‍ഡ്യാ മുന്നണി റാലിയുടെ ലക്ഷ്യമെന്നും ബിജെപി വക്താവ് സുധാംന്‍ഷു ത്രിവേദി പറഞ്ഞു.

കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളുടെ അഴിമതിക്കേസുകളെല്ലാം 2014-ന് മുമ്പുള്ളതാണെന്നും സുധാംഷു ത്രിവേദി പറഞ്ഞു. മുമ്പ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാം ലീല മൈതാനത്ത് 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പേരിലാണ് പ്രേക്ഷോഭം സംഘടിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ 'എല്ലാവരും അഴിമതിക്കാര്‍' എന്ന റാലിയാണ് സംഘടിപ്പിക്കുന്നതെന്നും ത്രിവേദി പറഞ്ഞു. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ ലാലു പ്രസാദ് യാദവ് ആണ് ഇവരുടെ നേതാവെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഇവിടെ ഒത്തുചേരുന്നവരെല്ലാം അവരവരുടെ പാപം മറക്കാന്‍ കൈകോര്‍ക്കുകയാണ്. അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തവരും ഹിന്ദുത്വം ഇല്ലായ്മ ചെയ്യണമെന്ന് ആഹ്വാനം ചെയ്തവരുമാണെന്നും ബിജെപി വക്താവ് പറഞ്ഞു.

രാവിലെ 9 മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെത്താത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലില്ല. അതുകൊണ്ട് തന്നെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തിനാകും ഡല്‍ഹി രാം ലീല മൈതാനം ഇന്ന് സാക്ഷ്യം വഹിക്കുക.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് മാത്രമല്ല ഇന്നത്തെ പ്രതിഷേധത്തിന്റെ വിഷയം. കോണ്‍ഗ്രസിന് എതിരായ ഐടി വകുപ്പിന്റെ നടപടി, ഹേമന്ത് സോറന്റെ അറസ്റ്റ് അടക്കം വിഷയങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ നിന്ന് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ടിഎംസിയില്‍ നിന്ന് ഡെറിക് ഒബ്രിയന്‍, ഡിഎംകെയില്‍ നിന്ന് തിരുച്ചി ശിവ, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല, ജെഎംഎമ്മില്‍ നിന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറന്‍ അടക്കമുളള നേതാക്കള്‍ മഹാറാലിയില്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com